കൊറോണ: രാജ്യത്ത് മരിച്ചവരില്‍ ഏറെയും 60 കഴിഞ്ഞവര്‍

കൊറോണ: രാജ്യത്ത് മരിച്ചവരില്‍ ഏറെയും 60 കഴിഞ്ഞവര്‍
Published on

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച 20 പേരില്‍ 17 പേരും 60 ല്‍ കൂടുതല്‍ പ്രായമുള്ളവര്‍. ബീഹാറിലെ 38 കാരനും മധ്യപ്രദേശിലെ 35 കാരനും തമിഴ്‌നാട്ടിലെ 54 കാരനും മാത്രമാണ് ഇതിനൊരപവാദം. മരിച്ച ബീഹാര്‍ സ്വദേശി ഖത്തറില്‍ നിന്ന് വന്നതാണെങ്കില്‍ മറ്റു രണ്ടു പേരും നാട്ടില്‍ തന്നെ കഴിഞ്ഞിരുന്നവരാണ്. മരിച്ചവരില്‍ 11 പേരാണ് വിദേശ രാജ്യങ്ങളിലടക്കമുള്ള യാത്രകളിലൂടെ രോഗം പകര്‍ന്നത്.

മറ്റുള്ളവരൊക്കെയും നാട്ടില്‍ തന്നെയായിരുന്നു. 85 വയസ്സുള്ള ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് മരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. വിദേശത്തു നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. കേരളത്തില്‍ ഇന്നു മരിച്ചയാള്‍ക്കും 69 വയസ്സുണ്ട്. വിദേശത്തു നിന്നാണ് രോഗം പടര്‍ന്നതും.

അഞ്ചു പേര്‍ മരിച്ച മഹരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. എല്ലാവരും 60 പിന്നിട്ടവര്‍. രണ്ടു പേര്‍ വിദേശത്ത് നിന്ന് രോഗം ബാധിച്ച് എത്തിയവര്‍. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ രണ്ടു വീതം പേരാണ് മരിച്ചത്. ഇതില്‍ മൂന്നു പേരും 60 പിന്നിട്ടവരാണ്.

മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുണ്ടായിരുന്നു. ബീഹാറില്‍ മരിച്ച യുവാവ് കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com