പ്രതീക്ഷയോടെ രാജ്യം; വാക്‌സിന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇന്ന് നാല് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തുകയാണ്. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഇവിടങ്ങളിലെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. ഇന്നും നാളെയുമായി രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റണ്‍ നടത്തുക.

കുത്തിവെപ്പെടുക്കല്‍, വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഏതെങ്കിലും രീതിയിലുള്ള പ്രത്യാഘാതം ഉണ്ടാകുന്ന സാഹര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍,കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗങ്ങള്‍ എന്ന സംബന്ധിച്ച് പരിശോധന നടത്തുന്നതാണ് ഡ്രൈ റണ്‍. ഈ പരീക്ഷണത്തിന് ശേഷം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണം.
രാജ്യത്ത് ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. 7,000 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സിന്‍ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് അംഗീകാരം ഉടന്‍ നല്‍കിയേക്കുമെന്നാണ് വിവരം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it