കോവിഡ്: കേരളത്തിലെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത!

കേരളത്തിലെ എട്ട് ജില്ലകളില്‍ പോസിറ്റീവ് നിരക്ക് ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് കര്‍ശന നിയന്ത്രണത്തിലായത്.

റവന്യൂ ഉദ്യഗസ്ഥരും, പോലീസും ആരോഗ്യ പ്രവര്‍ത്തകരും, സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ കൂടുതല്‍ ജാഗ്രതാ നടപടികള്‍ കൈക്കൊമ്ടിട്ടുണ്ട്. തിരുവനന്തപുരം നഗരം ഉള്‍പ്പെടെ സെമിലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 13പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക് ഡൗണും തുടരുന്നു. ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ ബി സി ഡി വിഭാഗങ്ങളായി തിരിച്ചു നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്.

പ്രസ്തുത ജില്ലകളിലെല്ലാം പോലീസിനെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കാത്തവരെ ഫൈന്‍ അടിക്കുന്നുണ്ട്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി.സന്നദ്ധ പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രതയിലായി.

സ്വകാര്യ സ്ഥാപനങ്ങളില്‍ പോലീസിന്റെ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കൊറന്റീന്‍ ലംഘനം നിരീക്ഷിക്കാന്‍ എല്ലായിടത്തും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ എട്ട് ജില്ലകളില്‍ കോവിഡ് കൂടിയ സാഹചചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രം, സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it