Begin typing your search above and press return to search.
കോവിഡ് പിടിയില്‍ കൂടുതല്‍ രാജ്യങ്ങള്‍, ജാഗ്രതാ നിര്‍ദേശം
കോവിഡിന്റെ അപകടകാരിയായ ഏറ്റവും പുതിയ വകഭേദം ബി.1.1.529 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രത. പുതിയ വകഭേദത്തിന് 'ഒമൈക്രോണ്‍' എന്നാണു വിദേശരാജ്യങ്ങളില്‍ പേരിട്ടിരിക്കുന്നത്.
ബോട്‌സ്വാന, ലെസോത്തോ, എസ്വാറ്റീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രം.
ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും എത്തുന്ന വിമാനങ്ങള്‍ക്കും കര്‍ശന പരിശോധനയ്ക്ക് ഉത്തരവിട്ടു. ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രാ സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു.
വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിലുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
Next Story
Videos