

കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കാത്തിരിക്കുന്നത് 600 കോടി ഡോളറിന്റെ വിപണി. 130 കോടി ജനങ്ങളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ ലഭ്യമാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
ബാക്കി ബഹുഭൂരിപക്ഷം പേരും പൊതുവിപണിയില്‍ നിന്ന് വില കൊടുത്ത് വാങ്ങേണ്ടി വരും. അതേസമയം മുഴുവന്‍ ജനങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചാല്‍ 600 കോടി ഡോളര്‍ ഇതിനായി മാറ്റിവെക്കേണ്ടി വരും. രാജ്യത്തിന്റെ ആകെ ആരോഗ്യ ബജറ്റിന്റെ ഇരട്ടിയോളം വരുമിത്. ഒരു ഡോസിന്റെ വില ഏകദേശം മൂന്നു ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടു ഡോസാണ് ഒരു വ്യക്തിക്ക് വേണ്ടി വരിക.
ഇന്ത്യയിലും വിദേശത്തെയും നിരവധി സ്ഥാപനങ്ങളാണ് കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine