കോവിഡ് വൈറസിനെ തുരത്തുന്ന പുത്തന്‍ മാസ്‌ക് പുറത്തിറക്കി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഇരട്ട പാളികളുള്ളതും സ്വയം കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ കഴിവുള്ള പരുത്തിയില്‍ നിര്‍മിച്ച ഫേസ് മാസ്‌ക് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുറത്തിറക്കി. ശ്വസിക്കാന്‍ എളുപ്പം, കഴുകി പുനരുപയോഗിക്കാം, മണ്ണില്‍ അലിഞ്ഞു ചേരുമെന്നതുമാണ് ഈ മാസ്‌കിന്റെ സവിശേഷത.

ഇന്ത്യന്‍ വിപണിയില്‍ പല തരം വില കൂടിയതും കുറഞ്ഞതുമായ മാസ്‌കുകള്‍ വില്കുന്നുണ്ടെങ്കിലും അവക്ക് ഒന്നിനും അണു നശീകരണ ശക്തിയില്ല.
കോപ്പര്‍ അടിസ്ഥാനമാക്കിയുള്ള നാനോ പദാര്‍ത്ഥങ്ങള്‍ പൂശിയതാണ് പുതിയ ഫേസ് മാസ്‌ക്. ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ചെലവു കുറഞ്ഞ മാസ്‌ക് വികസിപ്പിച്ചത്.
വ്യവസായ പങ്കാളി യായ ബാംഗ്ലൂരിലെ റെസില്‍ കെ മിക്കല്‍സ് ഈ മാസ്‌ക് വലിയ തോതില്‍ മാസ്‌കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്, ഒറ്റ പാളി ഇരട്ട പാളിയായും മൂന്ന് പാളിയായും രൂപകല്പന ചെയ്തു മാസ്‌കുകള്‍ പരീക്ഷണ ഘട്ടത്തില്‍ 99.99 % അണുക്കളെ നശിപ്പിക്കാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.


Related Articles
Next Story
Videos
Share it