കോവിഡ് ഉണ്ടെന്ന് മറന്ന് പോകല്ലേ! രാജ്യത്ത് കേസുകള്‍ രണ്ടാഴ്ചയില്‍ ഇരട്ടിയായി

ഇന്നലെ മാത്രം കേസുകളുടെ എണ്ണം 7200 കടന്നു
കോവിഡ് ഉണ്ടെന്ന് മറന്ന് പോകല്ലേ! രാജ്യത്ത് കേസുകള്‍ രണ്ടാഴ്ചയില്‍ ഇരട്ടിയായി
Published on

കോവിഡ് കണക്കുകള്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉയരുകയാണ്. രണ്ടാഴ്ച കൊണ്ടാണ് രാജ്യത്ത് കോവിഡ് കേസുകള്‍ (covid19 cases) കുത്തനെ ഉയര്‍ന്നതെന്ന് കണക്കുകള്‍ പറയും. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ (Covid19 in Kerala) സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കേരളത്തെ കൂടാതെ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞയാഴ്ച 4000 എന്ന കണക്കില്‍ എത്തിയ നിരക്കാണ് പൊടുന്നനെ ഉയര്‍ന്നത്.

രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. 2.13 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കോവിഡ് ഉണ്ടെന്ന് മറന്ന് പോകരുതേ

കേരളത്തില്‍ 500 രൂപ പിഴ ഈടാക്കുന്നതടക്കം കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിതമാക്കാന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

കൂട്ടം കൂടുന്നത് തടയല്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പദ്ധതി. മാസ്‌ക് വയ്ക്കാത്തവരെ കണ്ടെത്താന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളിലും നിര്‍ദേശങ്ങളെത്തിയിട്ടുണ്ട്. കോവിഡ് കണക്കുകള്‍ കുറഞ്ഞതോടെ ജനം രോഗബാധ സംബന്ധിച്ച ആശങ്കയില്‍ നിന്നുമാറി സാധാരണ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com