

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 25 ദിവസത്തിന് ശേഷം മൂന്നുലക്ഷത്തിന് താഴെയെത്തി. ഇന്നലെ 2,81,386 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,49,65,463 ആയി.
പ്രതിദിന കേസുകള്‍ കുറഞ്ഞുവെങ്കിലും മരണസംഖ്യ നാലായിരത്തിന് മുകളിലാണ്. ഇന്നലെ 4,106 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 2,74,390 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
പ്രതിദിനകേസുകള്‍ കുറഞ്ഞതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണവും കുറഞ്ഞിട്ടു. 35,16,997 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.
പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയെത്താന്‍ കാരണം. ഞായറാഴ്ച 16 ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ് രാജ്യത്ത് നടന്നത്. ഏകദേശം രണ്ട് ലക്ഷത്തിന്റെ കുറവാണ് പരിശോധനയിലുണ്ടായിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine