രാജ്യത്ത് ആക്ടീവ് കേസുകള്‍ 7.6 ലക്ഷമായി, പുതുതായി 60,753 കോവിഡ് ബാധിതര്‍

രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 74 ദിവസങ്ങള്‍ക്ക് ശേഷം 7.6 ലക്ഷമായി കുറഞ്ഞു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും രോഗമുക്തി വര്‍ധിച്ചതുമാണ് ആക്ടീവ് കേസുകള്‍ കുറയാന്‍ കാരണം. 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 60,753 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 1,647 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,98,23,546 ആയി. 2,86,78,390 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണ സംഖ്യയും 3,85,137 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 97,743 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രേഗമുക്തി നിരക്ക് 96.16 ശതമാനമായും ഉയര്‍ന്നു.
പുതിയ കേസുകളില്‍ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍നിന്ന് മാത്രം 18.7 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍നിന്ന് 11,361 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. മഹാരാഷ്ട്ര (9,798), തമിഴ്നാട് (8,633), ആന്ധ്രാ്രപദേശ് (6,341), കര്‍ണാടക (5,783) എന്നിവയാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 648 പേരും തമിഴ്നാട്ടില്‍ 287 പേരുമാണ് 24 മണിക്കൂറിനിടെ കോവിഡ് കാരണം മരണപ്പെട്ടത്.
രാജ്യത്ത് കോവിഡിനെതിരായ വാക്‌സിനേഷനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം രാജ്യത്താകമാനം ഇതുവരെ 27,23,88,783 കോവിഡ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.



Related Articles
Next Story
Videos
Share it