
ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ) കൊച്ചിയുടെ 2025-27 കാലയളവിലെ നേതൃത്വം ചുമതലയേറ്റു. കൊച്ചി താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്‌റ (റിട്ട. ഐ.പി.എസ് ) അധ്യക്ഷത വഹിച്ചു. എം.എ. മെഹബൂബ് (വൈസ് പ്രസിഡണ്ട്, ക്രെഡായ് സൗത്ത് സോണ്‍, ക്രെഡായ് നാഷണല്‍), ക്രെഡായ് കേരള ചെയര്‍മാന്‍ രവി ജേക്കബ്, ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍ക്കിടെക്റ്റ്, ഡിസൈൻ മേഖലകളിൽ പുതുതലമുറയ്ക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും രാജ്യത്തെ ഏറ്റവും മനോഹരമായ വീടുകൾ കേരളത്തിൽ ആണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ക്രെഡായ് കൊച്ചിയുടെ (ക്രെഡായ് കേരളയുടെ സിറ്റി ചാപ്റ്റര്‍) പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ് : എഡ്വേര്‍ഡ് ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍, ഇംപീരിയല്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്
സെക്രട്ടറി -: അനില്‍ വര്‍മ, മാനേജിംഗ് ഡയറക്ടര്‍, വര്‍മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്
ട്രഷറര്‍ : കെ.ടി. മാത്യു, മാനേജിംഗ് ഡയറക്ടര്‍, ക്ലാസിക് കണ്‍സ്ട്രക്ഷന്‍സ്
ജോയിന്റ് സെക്രട്ടറി : ജോസഫ് ജോണ്‍, എം.ഡി, സിന്തൈറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 230 സിറ്റി ചാപ്റ്ററുകളില്‍ 13,300-ലധികം ഡവലപ്പര്‍മാര്‍ അംഗങ്ങളായി ഉളള റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍മാരുടെ ദേശീയ സംഘടനയാണ് ക്രെഡായ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന, സംസ്ഥാന ജിഡിപിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്.
CREDAI Kochi's new leadership for 2025–27 assumes office, aiming to boost Kerala’s real estate sector.
Read DhanamOnline in English
Subscribe to Dhanam Magazine