Begin typing your search above and press return to search.
വികസ്വര രാജ്യങ്ങള്‍ക്ക് ക്രിപ്‌റ്റോ വെല്ലുവിളി, ആവശ്യം അന്താരാഷ്ട്ര നയം: ഗീതാ ഗോപിനാഥ്
രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുന്നതില്‍ പ്രായോഗിക വെല്ലുവിളികള്‍ ഏറെയുണ്ടെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. ക്രിപ്‌റ്റോ കറന്‍സികളുടെ വികേന്ദ്രീകൃത വ്യവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് ഗീതാ ഗോപിനാഥിന്റെ പരാമര്‍ശം. അതേസമയം വളര്‍ന്നുവരുന്ന വിപണിക്ക് ക്രിപ്‌റ്റോ വെല്ലുവിളിയാണെന്നും ശക്തമായ നിയന്ത്രണം വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വികസിത രാജ്യങ്ങലെക്കാള്‍ വികസ്വര രാജ്യങ്ങളിലാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കൂടുതല്‍ സ്വീകാര്യത. ഇത്തരം രാജ്യങ്ങളുടെ എക്‌സ്‌ചേഞ്ച് റേറ്റ്, മൂലധന നിയന്ത്രണങ്ങള്‍ (capital flow controls) തുടങ്ങിയവയെ ക്രിപ്‌റ്റോ കറന്‍സികളുടെ സ്വാധീനം ബാധിക്കുമെന്നും ഗീഥാ ഗോപിനാഥ് പറഞ്ഞു. ജനങ്ങള്‍ ക്രിപ്‌റ്റോയെ നിക്ഷേപത്തിനുള്ള മാര്‍ഗമായി കാണുന്നുണ്ടെങ്കില്‍, മറ്റ് നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ഈ മേഖലയിലും കൊണ്ടുവരണം. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഒരു ആന്താരാഷ്ട്ര നയമാണ് ആവശ്യമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 'ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021' അവതരിപ്പിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. ശീതകാല സമ്മേളനം ഡിസംബര്‍ 23ന് അവസാനിക്കാനിരിക്കെ ഇതുവരെ കേന്ദ്ര ക്യാബിനറ്റ് ക്രിപ്‌റ്റോ നിയന്ത്രണ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ശീതകാല സമ്മേളത്തില്‍ ബില്‍ അവതരിപ്പിച്ചേക്കില്ല എന്നാണ് വിവരം.
Next Story
Videos