എംസിഎക്‌സില്‍ വെള്ളിവില സര്‍വകാല റെക്കോഡിന് ഒപ്പമെത്താന്‍ 75% ഉയരണം; ഈ വര്‍ഷം സാധ്യമോ?

Silver
Image courtesy: Canva
Published on

2025 വെള്ളിയെ സംബന്ധിച്ച് സ്വപ്‌നതുല്യമായ വര്‍ഷമായിരുന്നു. ഓരോ ദിവസവും വിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഡൊണള്‍ഡ് ട്രംപിന്റെ നാടകീയ നീക്കങ്ങള്‍ വെള്ളിയുടെ ഡിമാന്‍ഡിലും ലഭ്യതയിലും വലിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കി. വെള്ളിയുടെ ബുള്‍ റണ്‍ നിലയ്ക്കുന്നതിനാണ് ജനുവരി സാക്ഷ്യംവഹിച്ചത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിലെ വെള്ളിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 4,20,000ത്തില്‍ നിന്ന് വില 40 ശതമാനത്തോളം കുറഞ്ഞു.

എംസിഎക്‌സില്‍ വെള്ളിവില നിലവില്‍ കിലോയ്ക്ക് 2,40,000 രൂപയാണ്. ഇത് എംസിഎക്‌സിലെ സര്‍വകാല നിരക്കായ 4,20,000ത്തിലേക്ക് എത്തണമെങ്കില്‍ ഇന്നത്തെ നിലയില്‍ 75 ശതമാനത്തിനടുത്ത് ഉയരണം. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് വിപണിയുടെ നിരീക്ഷണം.

റെക്കോഡിലേക്ക് ഉയരുമോ?

കഴിഞ്ഞ വര്‍ഷം 170 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇത് വച്ചു നോക്കുമ്പോള്‍ സര്‍വകാല നിരക്കിലേക്ക് എത്താന്‍ പ്രയാസം ഇല്ലെന്ന് തോന്നാം. എന്നാല്‍ ഘടകങ്ങളെല്ലാം അനുകൂലമായി വന്നാല്‍ മാത്രമേ ഇത്രയും ഉയരാനുള്ള സാധ്യതയുള്ളൂ.

സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിക്ക് വ്യവസായിക ആവശ്യം കൂടുതലാണ്. വൈദ്യുത വാഹനങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ഉത്പാദനം, സോളാര്‍ ഒപ്പം സില്‍വര്‍ ഇടിഎഫിലേക്കുള്ള നിക്ഷേപക ഒഴുക്ക് എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷം അനുകൂല ഘടകമായിരുന്നു. വെള്ളിയുടെ ഡിമാന്‍ഡ് ഉയരുന്നതിനൊപ്പം നിക്ഷേപകരുടെ താല്പര്യവും വര്‍ധിക്കുന്നു.

വെള്ളിവില വര്‍ധിക്കാനുള്ള കാരണങ്ങള്‍

വെള്ളിയുടെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോള വിപണിയില്‍ ശ്രദ്ധേയമായി ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണത്തെപ്പോലെ തന്നെ 'സുരക്ഷിത നിക്ഷേപം' എന്ന നിലയിലും, വ്യവസായ ആവശ്യങ്ങള്‍ക്കുമുള്ള ഇരട്ട ഡിമാന്‍ഡും വെള്ളിവിലയെ സ്വാധീനിക്കുന്നുണ്ട്.

  • ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ വേഗത്തില്‍ വളരുകയാണ്. സോളാര്‍ ഇന്‍സ്റ്റാളേഷന്‍ വര്‍ധിക്കുന്നതോടെ വെള്ളിയുടെ ആവശ്യകതയും കൂടുന്നു. ഇതാണ് വില ഉയര്‍ച്ചയ്ക്ക് പ്രധാന കാരണം.

  • ആഗോള സാമ്പത്തിക അനിശ്ചിതത്വം, യുദ്ധ ഭീഷണി, മാന്ദ്യം എന്നിവയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തോടൊപ്പം വെള്ളിയിലേക്കും തിരിയുന്നു.

  • ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ അല്ലെങ്കില്‍ പലിശനിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കുമ്പോള്‍, വെള്ളി ഒരു പരിരക്ഷാ നിക്ഷേപമായി മാറുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com