ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 07

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 07
Published on
ഇന്ന് പുതിയ കോവിഡ് കേസുകളില്ല

സംസ്ഥാനത്ത് ഇന്നും ആര്‍ക്കും പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി

വിശാഖപ്പട്ടണം വാതക ചോര്‍ച്ച; മരണം 11 ആയി

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി

വീ കെയര്‍ ഡെപ്പോസിറ്റ് എന്ന പുതിയ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു

മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷവും അതിനുമുകളിലും കാലാവധിയിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റ് അധികമായി ലഭിക്കുന്ന വീ കെയര്‍ ഡെപ്പോസിറ്റ് എന്ന പുതിയ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. കൂടാതെ വായ്പകളുടെ എം‌സി‌എൽ‌ആർ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചതായി ബാങ്ക് പ്രഖ്യാപിച്ചു. 2020 മെയ് 10 മുതൽ പ്രതിവർഷം 7.40 ശതമാനത്തിൽ നിന്ന് എംസി‌എൽ‌ആർ പ്രതിവർഷ നിരക്ക് 7.25 ശതമാനമായി കുറയും. എസ്ബിഐ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ (എഫ്ഡി) പലിശനിരക്കും വെട്ടിക്കുറച്ചു. 2020 മെയ് 12 മുതൽ പ്രാബല്യത്തിൽ വരുന്ന എസ്‌ബി‌ഐ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് മൂന്ന് വർഷം വരെ കാലാവധികൾക്ക് 20 ബി‌പി‌എസ് കുറച്ചു.

ലോക് ഡൗണ്‍ ഉടന്‍ അവസാനിപ്പിക്കരുതെന്ന് ഡബ്ല്യു എച്ച് ഓ

കോവിഡ് ബാധയുടെ വ്യാപന തോത് കുറഞ്ഞാലും രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുന്നത് ഉടന്‍ വേണ്ടെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ചു.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ ദിവസം. എന്‍ബിഎഫ്സി മേഖലയില്‍ നേട്ടമുണ്ടാക്കിയത് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ മാത്രം.

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആമസോണ്‍ ഡോട്ട് കോം

കടക്കെണിയിലായ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ആമസോണ്‍ ഡോട്ട് കോം ആലോചിക്കുന്നു. നിലവില്‍ ഫ്യൂച്ചര്‍ റീട്ടെയ്ലില്‍ 1.3% പരോക്ഷമായ ഓഹരി കൈവശമുള്ള യുഎസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിലെ ഓഹരി നിക്ഷേപം 49% വരെ ഉയര്‍ത്താന്‍ കഴിയും.

ലാഭം വര്‍ധിപ്പിച്ച് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡ്

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ അറ്റാദായം 3.9 ശതമാനം ഉയര്‍ന്ന് 3,154 കോടി രൂപയായി. 18,590 കോടി രൂപയാണു വരുമാനം.

യുഎസ് കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ

അബോട്ട് ലബോറട്ടറീസ് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ യുഎസ് ബിസിനസുകളെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കാകര്‍ഷിക്കാനുള്ള ശ്രമം തുടരുന്നതായി സൂചന. ചൈനയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി യുഎസിലേതുള്‍പ്പെടെ ആയിരത്തിലധികം കമ്പനികളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഏപ്രിലില്‍ ആശയവിനിമയം നടത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com