

തൃശൂര്‍ ആസ്ഥാനമായ ഡിസി ജുവലേഴ്സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ഡിസൈനര്‍ ജുവലറി ഷോറൂം തുറന്നു. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഡിസൈനര്‍ ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങള്‍ കേന്ദ്രീകരിച്ചാണ് വിമാനത്താവളത്തിലെ പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.
വ്യത്യസ്ത ഡിസൈനുകളും പ്രീമിയം ആഭരണ ശേഖരവും യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡിസി ജുവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ഡെന്നി ജോസഫ് പോള്‍, ഡയറക്ടര്‍ കീര്‍ത്തി ഡെന്നി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. സിയാലിലെ ആദ്യത്തെ ജുവലറി ഷോറൂം കൂടിയാണിത്. തൃശൂര്‍ കേന്ദ്രീകരിച്ച് ജുവലറി നിര്‍മാണം, കയറ്റുമതി, റീട്ടെയില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പാണ് ഈ ഷോറൂം.
ഡെന്നി ജോസഫ് പോള്‍ 1997ല്‍ ആരംഭിച്ച DC Exports ആണ് ഗ്രൂപ്പിന്റെ ജുവലറി ബിസിനസിന്റെ തുടക്കം. തൃശൂരില്‍ നിര്‍മ്മാണ യൂണിറ്റുള്ള സ്ഥാപനം സ്വര്‍ണാഭരണങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ പുതിയ സാന്നിധ്യത്തിലൂടെ ആഭ്യന്തര, രാജ്യാന്തര യാത്രക്കാരെ ലക്ഷ്യമിട്ടുള്ള റീട്ടെയില്‍ വിപുലീകരണത്തിനാണ് കമ്പനി തുടക്കമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine