ഇന്ത്യ നേരിടാനിരിക്കുന്നത്  അതിഭയങ്കരമായ  ഉഷ്‌ണതരംഗമെന്ന് യുഎൻ റിപ്പോർട്ട് 

ഇന്ത്യ നേരിടാനിരിക്കുന്നത്  അതിഭയങ്കരമായ  ഉഷ്‌ണതരംഗമെന്ന് യുഎൻ റിപ്പോർട്ട് 
Published on

2015 ൽ 2500 പേരുടെ മരണത്തിനിടയാക്കിയ ഉഷ്‌ണതരംഗം രാജ്യത്ത് ഒരു സ്ഥിരം പ്രതിഭാസമാകാൻ പോകുന്നെന്ന് യുഎന്നിന്റെ കീഴിലുള്ള ഐ.പി.സി.സി മുന്നറിയിപ്പ് നൽകുന്നു.

ഡിസംബറിൽ പോളണ്ടിൽ വച്ച് നടക്കാനിരിക്കുന്ന ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

2050 ഓടെ ആഗോള താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് ഉണ്ടാകുമെന്നും ഇത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം ഒരു വാർഷിക പ്രതിഭാസമായി മാറും. 2030 ആകുമ്പോഴേക്കും താപനില 1.5 ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് പഠനം വിലയിരുത്തുന്നത്.

എങ്ങനെ ബാധിക്കും?

കാലാവസ്ഥാ വ്യതിയാനം ദരിദ്രരുടെ എണ്ണം വീണ്ടും കൂട്ടും. ആഹാരത്തിന്റെ ലഭ്യത കുറയുക, ഭക്ഷ്യവിലക്കയറ്റം, ആരോഗ്യ പ്രശ്നങ്ങൾ, വിവിധ ജനവിഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർക്കേണ്ട അവസ്ഥ ഇതൊക്കെ സാമ്പത്തിക അസന്തുലിതാവസ്ഥ നയിക്കുകയും ദരിദ്രരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്യും.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷിടിക്കുന്നതാണ് താപനിലയിൽ ഉണ്ടാകുന്ന ഉയർച്ച. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടും.

അതേസമയം, ചോളം, അരി, ഗോതമ്പ് തുടങ്ങിയ ധാന്യ വിളകളുടെ കൃഷി നഷ്ടം കുറയുമെന്നും പഠനം പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com