Begin typing your search above and press return to search.
വീണു, ഹൈടെക് തൂൺ; കാറ്റിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്ന് ഒരു മരണം
കനത്ത മഴയിലും കൊടുങ്കാറ്റിലും വിറച്ച് രാജ്യതലസ്ഥാനം. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു മരണം. എട്ടു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ അതിശക്തമായ മഴ പെയ്തത്.കൊടുങ്കാറ്റിന്റെ അകമ്പടിയോടെ എത്തിയ പേമാരി ഡല്‍ഹി നഗരത്തെ വിറപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 08.30 മുതല്‍ ഇന്ന് രാവിലെ 05.30വരെ ഡല്‍ഹി സഫ്ദര്‍ജംഗില്‍ 153.7 എം.എം മഴയും പാലം വിമാനത്താവളത്തില്‍ 93 എം.എം മഴയും രേഖപ്പെടുത്തി.ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ടെര്‍മിനല്‍ -1 ലെ ഹൈടെക് മേല്‍ കൂരയാണ് തകര്‍ന്നത്. വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവര്‍ ആണ് മരിച്ചത്.എട്ടു പേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹിയില്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ കാറ്റും മഴയും ശക്തമാണ്.മാസങ്ങളായി കൊടും ചൂടില്‍ ഡല്‍ഹി നിവാസികള്‍ ദുരിതത്തിലായിരുന്നു. വരള്‍ച്ച കടുത്തതോടെ ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കനത്ത മഴയും കൊടുംകാറ്റും തുടങ്ങിയത്. അടുത്ത മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Next Story
Videos