ഇനി കോവിഡിനൊപ്പം, നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം നിലനില്‍ക്കെ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് ഡെന്മാര്‍ക്ക്. ഇനി രാജ്യത്ത് മാസ്‌ക് വെക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. പ്രിതിദിന കേസുകള്‍ 29000 കടന്ന് നില്‍ക്കെയാണ് ഡെന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതെന്നും ശ്രദ്ധേയമാണ്.

വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന സൂചന നല്‍കി സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനും രാജ്യം പിന്‍വലിച്ചു. ഡെന്മാര്‍ക്കില്‍ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന വാക്‌സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്.
പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. അതേ സമയം കോവിഡ് പോസിറ്റീവാകുന്നവര്‍ നാല് ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. 2021 സെപ്റ്റംബറിലും ഇപ്പോഴത്തേതിന് സമാനമായി ഡെന്മാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് വരുത്തിയിട്ടുണ്ട്.


Related Articles
Next Story
Videos
Share it