എയര്‍ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങള്‍ക്കും അധിക പരിശോധന; വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്

ഡിജിസിഎ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ ഞായറാഴ്ച മുതല്‍ എല്ലാ വിമാനങ്ങളും യാത്രക്ക് മുമ്പ് പരിശോധന പൂര്‍ത്തിയാക്കണം
 Air India
Air IndiaImage courtesy: Air India
Published on

എയര്‍ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങള്‍ക്കും അധിക സാങ്കേതിക പരിശോധന കര്‍ശനമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന 26 ബോയിംഗ് വിമാനങ്ങളും സര്‍വീസ് നടത്തുന്നതിന് മുമ്പ് കര്‍ശന പരിശോധനക്ക് വിധേയമാക്കണം. ഡിജിസിഎ യുടെ റീജണല്‍ ഓഫീസുകളുമായി ബന്ധിപ്പിച്ചാകും പരിശോധന. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാന തകര്‍ന്ന് 241 യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് നടപടി.

ഞായറാഴ്ച മുതല്‍ തുടങ്ങണം

വിമാനങ്ങള്‍ ഓരോ യാത്രക്ക് മുമ്പും സാങ്കേതിക പരിശോധന നടത്തുന്നത് ഞായറാഴ്ച മുതല്‍ കര്‍ശനമാക്കണമെന്നാണ് ഡിജിസിഎ അധികൃതര്‍ എയര്‍ ഇന്ത്യക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാബിന്‍ എയര്‍ കംപ്രഷന്‍, ഇലക്ടോണിക് എഞ്ചിന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇന്ധനത്തിന്റെ ഗുണനിലവാരം,ഹൈഡ്രോളിക് സിസ്റ്റം, ടേക്ക് ഓഫ്, ലാന്റിംഗ് ക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുടെ നേതൃത്വത്തില്‍ അഹമ്മദാബാദില്‍ വ്യോമയാന മന്താലയം, ആരോഗ്യവകുപ്പ്, ദുരിതാശ്വാസ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ ഭൗതിക ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ യുകെ, പോര്‍ച്ചുഗല്‍, കാനഡ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു. വിമാന അപകടത്തില്‍ മരിച്ചവരില്‍ 53 പേര്‍ യുകെ പൗരന്‍മാരാണ്. ഏഴു പേര്‍ പോര്‍ച്ചുഗീസുകാരും ഒരു കാനഡക്കാരിയുമാണ്..

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com