ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്-ഫിനാന്‍സ് സമ്മേളനം, ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് നവംബര്‍ 5ന്

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് കൊച്ചിയില്‍
Dhanam BFSI Summit & Award Night
Published on

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് കൊച്ചിയില്‍. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള ബിഎഫ്എസ്ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റിന്റെ എട്ടാമത് എഡിഷന്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ അഞ്ചിന് നടക്കും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗങ്ങളിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖര്‍ സംബന്ധിക്കും. മുത്തൂറ്റ് ഫിനാന്‍സാണ് സമ്മിറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍.

ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി ഉദ്ഘാടന സെഷനിലെ മുഖ്യാതിഥിയും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥിയും ആയിരിക്കും.

നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി, ബില്‍ ഡസ്‌ക് സഹസ്ഥാപകനും ഡയറക്റ്ററുമായ എം.എന്‍ ശ്രീനിവാസു, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് തുടങ്ങി ദേശീയ രാജ്യാന്തര തലത്തിലെ ഇരുപതോളം പ്രമുഖര്‍ സമ്മിറ്റില്‍ സംസാരിക്കും.

വരാനിരിക്കുന്നതെന്ത്?

അനിശ്ചിതത്വം നിറഞ്ഞ സാഹചര്യമാണിപ്പോള്‍. ആഗോള സാമ്പത്തിക രംഗത്ത് നടക്കുന്ന ചലനങ്ങള്‍ പോലും സാധാരണക്കാരുടെ ജീവിതത്തെയും നിക്ഷേപത്തെയും എല്ലാം ബാധിക്കും. ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപം തുടങ്ങി സാമ്പത്തിക, ധനകാര്യ രംഗവുമായി ബന്ധപ്പെട്ട് വരാനിടയുള്ള നയങ്ങള്‍, മാറ്റങ്ങള്‍, പുതിയ പ്രവണതകള്‍ എന്നിവയെല്ലാം ആഴത്തില്‍ വിശകലനം ചെയ്യുന്ന വേദിയാണ് ധനം ബിഎഫ്എസ്ഐ സമ്മിറ്റ്.

സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ മുതല്‍ ബാങ്കിംഗ്, എന്‍ബിഎഫ്സി എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് രംഗത്തുള്ളവര്‍, ഏജന്റുമാര്‍, മ്യൂച്വല്‍ ഫണ്ട് വിപണന രംഗത്തുള്ളവര്‍ എന്നിങ്ങനെ വിവിധ സാമ്പത്തിക സേവന രംഗവുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയൊരു കാഴ്ചപ്പാടാകും സമ്മിറ്റ് പകര്‍ന്നേകുക.

ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗങ്ങളിലെ പ്രമുഖരുമായി അടുത്തിടപഴകാനുള്ള അവസരം കൂടിയാണ് സമ്മിറ്റ്.

പ്രഭാഷണങ്ങള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിംഗ് ലഞ്ച്, ഡിന്നര്‍, കലാപരിപാടികള്‍ എന്നിവയെല്ലാം സമ്മിറ്റിന്റെയും അവാര്‍ഡ് നൈറ്റിന്റെയും ഭാഗമായി നടക്കും.

വേഗം രജിസ്റ്റര്‍ ചെയ്യൂ, ഇളവ് നേടാം

നവംബര്‍ അഞ്ചിന് ഒരു ദിനം മുഴുവന്‍ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലും സംബന്ധിക്കാനുള്ള രജിസ്ട്രേഷന്‍ നിരക്ക് 18 ശതമാനം നികുതി ഉള്‍പ്പെടെ 4,720 രൂപയാണ്. ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, നിക്ഷേപ രംഗത്തുള്ളവര്‍, സാമ്പത്തിക സേവന രംഗത്തെ കമ്പനികള്‍ക്കായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍, ഫിന്‍ടെക്കുകള്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സമ്മിറ്റിനോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. 18 ശതമാനം നികുതി ഉള്‍പ്പെടെ 47,200 രൂപയാണ് സ്റ്റാള്‍ സ്പേസിന്റെ നിരക്ക്.

രജിസ്ട്രേഷനും സ്പോണ്‍സര്‍ഷിപ്പ് പാക്കേജുകളെ കുറിച്ച് അറിയുന്നതിനും വിളിക്കുക: 90725 70065.

(Originally published in Dhanam Magazine October 15, 2025 issue.)

Dhanam BFSI Summit & Award Night, South India’s largest banking and finance conference, to be held in Kochi on November 5.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com