കേന്ദ്ര ബജറ്റിനെ കുറിച്ചുളള ധനം അഭിപ്രായ വോട്ടെടുപ്പിന് മികച്ച പ്രതികരണം; മിക്കവരും അഭിപ്രായപ്പെട്ടത് ഇങ്ങനെ

ജൂലൈ 23 നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത്. തൊഴിലാളികളുടെ നൈപുണ്യ വികസനം, കൃഷി, ഭവന നിര്‍മ്മാണം, എം.എസ്.എം.ഇ എന്നിവയില്‍ ഊന്നിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം നടത്തിയത്. പ്രമുഖ സഖ്യകക്ഷികളായ ജനതാദള്‍-യുവിനെയും തെലുങ്കുദേശം പാര്‍ട്ടിയെയും കാര്യമായി ഗൗനിച്ച്‌ ബിഹാര്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ വാരിക്കോരി നല്‍കാന്‍ നിര്‍മല സീതാരാമന്‍ തയാറായി. ബി.ജെ.പി പിന്തുണ ഇല്ലാതെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൊതുവേ അവഗണനയാണ് നേരിട്ടത്.

2024 കേന്ദ്ര ബജറ്റിനെകുറിച്ചുളള ധനം പോള്‍

കേന്ദ്രബജറ്റിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യവുമായി ധനം ബിസിനസ് ഓണ്‍ലൈന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും ബജറ്റ് മോശമായിരുന്നു എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. നല്ല ബജറ്റ് എന്ന് അവകാശപ്പെട്ടവര്‍ 18 ശതമാനം. 21 ശതമാനം പേര്‍ പ്രത്യേകമായ അഭിപ്രായമില്ലെന്ന് പ്രതികരിച്ചു.

Related Articles
Next Story
Videos
Share it