

രാജ്യത്തിനകത്തും പുറത്തും വിജയം കൈവരിച്ച ബിസിനസ് നായകര്‍, സംരംഭം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ചെറുകിട ബിസിനസുകാര്‍, നാളെയുടെ പ്രതീക്ഷയായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, ഉന്നത നേട്ടം കരസ്ഥമാക്കിയ പ്രഫഷണലുകള്‍, നയരൂപകര്‍ത്താക്കള്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ എന്നിങ്ങനെ ബിസിനസ് കേരളം ഒന്നാകെ കൊച്ചിയില്‍ സംഗമിക്കുന്നു.
ജൂണ്‍ 25ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 17-ാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ആയിരത്തിലധികം സ്വാധീന ശക്തിയുള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും.
രണ്ടുവട്ടം ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇന്ത്യയിലെ പ്രമുഖ വനിത ചലച്ചിത്ര നിര്‍മാതാവ് ഗുനീത് മോംഗ കപൂര്‍ ധനം സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയാകും. ദി എലഫന്റ് വിസ്‌പേഴ്‌സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസ് സിഖ്യയുടെ സ്ഥാപകയാണ്.
'ദി ന്യു ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്' (സംരംഭകത്വത്തിന്റെ പുതുകാലം: ലാഭത്തിനപ്പുറം സ്വാധീന രൂപീകരണം) എന്നതാണ് സമിറ്റിന്റെ പ്രധാന പ്രമേയം. ഈ വിഷയത്തെ അധികരിച്ച് ശതകോടീശ്വര സംരംഭകനും കെഫ് ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ പ്രഭാഷണം നടത്തും.
ഹരിത സമ്പദ് വ്യവസ്ഥയിലെ (ഗ്രീന്‍ ഇക്കോണമി) ബിസിനസ് അവസരങ്ങളെ കുറിച്ച് സാമൂഹ്യ നിരീക്ഷകനും ഇന്‍ഫ്ളുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ പ്രഭാഷണമാണ് സമ്മിറ്റിന്റെ മറ്റൊരു ആകര്‍ഷണം.
ധനം ബിസിനസ് മീഡിയ പുറത്തിറക്കുന്ന '10 ഇന്‍സ്പയറിംഗ് അച്ചീവേഴ്സ്' പുസ്തകത്തിന്റെ പ്രകാശനവും സമ്മിറ്റില്‍ നടക്കും.
സംസ്ഥാനത്ത് 1,000 കോടിയും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവര്‍ലിസ്റ്റ്' ചടങ്ങില്‍ വെച്ച് പുറത്തിറക്കും. അറുപതോളം കമ്പനികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളെ നയിക്കുന്ന സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും ഇതോടനുബന്ധിച്ചുണ്ടാകും. ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലൂക്കാസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ വി.നൗഷാദ്, പോപ്പുലര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് എന്നിവര്‍ വിജയ രഹസ്യങ്ങള്‍ പങ്കുവയ്ക്കും.
Register Now: www.dhanambusinesssummit.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055
Read DhanamOnline in English
Subscribe to Dhanam Magazine