ധനം സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് മണിക്കൂറുകള്‍ മാത്രം; ബിസിനസ് ലോകം കൊച്ചിയിലേക്ക്

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും
dhanam business summit 2025
Published on

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സമിറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ (ജൂണ്‍ 25 ബുധന്‍) കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 3.40നാണ് ആയിരം കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനികളുടെ സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് ആണ് ചര്‍ച്ച നിയന്ത്രിക്കുന്നത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ് എന്നിവര്‍ പങ്കെടുക്കും. ധനം ബിസിനസ് മീഡിയ പുറത്തിറക്കുന്ന '10 ഇന്‍സ്പയറിംഗ് അച്ചീവേഴ്‌സ്' പുസ്തകത്തിന്റെ പ്രകാശനവും സമ്മിറ്റില്‍ നടക്കും.

സംസ്ഥാനത്ത് 1,000 കോടി രൂപയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവര്‍ലിസ്റ്റ്' ചടങ്ങില്‍ വെച്ച് പുറത്തിറക്കും.

പുരസ്‌കാര നിറവില്‍ ഇവര്‍

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരത്തിന് അര്‍ഹനായത് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് ആണ്. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരത്തിന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രന്‍ അര്‍ഹനായി. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2025 ആയി തെരഞ്ഞെടുത്തു. ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം നേടിയത് ക്ലൗഡ്സെക് ആണ്. രാഹുല്‍ ശശിയാണ് ക്ലൗഡ്സെക് സ്ഥാപകനും സി.ഇ.ഒയും.

രണ്ടുവട്ടം ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ വനിത ചലച്ചിത്ര നിര്‍മാതാവ് ഗുനീത് മോംഗ ധനം സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയാകും. ദി എലഫന്റ് വിസ്പേഴസ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസ് സിഖ്യയുടെ സ്ഥാപകയാണ്.

പിന്തുണയുമായി പ്രമുഖ ബ്രാന്‍ഡുകള്‍

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ആണ് ധനം ഡി-ഡെ 2025ന്റെ ഡയമണ്ട് സ്‌പോണ്‍സര്‍. മണപ്പുറം ഫിനാന്‍സ്, ഐബിഎസ് സോഫ്റ്റ്വെയര്‍, ഗ്രൂപ്പ് മീരാന്‍, പിട്ടാപ്പിള്ളില്‍, റിച്ച്മാക്സ് ഫിന്‍വെസ്റ്റ്, എസ്.സി.എം.എസ് ഗ്രൂപ്പ് എന്നിവര്‍ ഗോള്‍ഡ് പാര്‍ട്ണര്‍മാരാണ്.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിമണി, ബെന്നീസ് റോയല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഇന്‍ഡെല്‍ മണി, പാരഗണ്‍, മാന്‍ കാന്‍കോര്‍, മെയ്ത്ര ഹോസ്പിറ്റല്‍, കെ-ബിപ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഫാക്ട്, കനറാ ബാങ്ക്, ഭാരത് പെട്രോളിയം, കെ.എസ്.ഐ.ഡി.സി, ഇന്‍വെസ്റ്റ് കേരള എന്നിവര്‍ സില്‍വര്‍ പാര്‍ട്ണര്‍മാരായും എത്തും.

ഇവന്റ് പാര്‍ട്ണര്‍ എര്‍ഗോ കണ്‍സള്‍ട്ടിംഗ് ആണ്. എനര്‍ജി പാര്‍ട്ണറായി ഇലാസ്റ്റിയോ എനര്‍ജീസും ഡിജിറ്റല്‍ പാര്‍ട്ണറായി കെന്‍പ്രൈമോയും ഇവന്റിനൊപ്പമുണ്ടാകും. ഐശ്വര്യ ഒ.ഒ.എച്ച് മീഡിയയാണ് ഒ.ഒ.എച്ച് പാര്‍ട്ണര്‍. റേഡിയോ പാര്‍ട്ണറായി റെഡ് എഫ്.എമ്മും ലിവറേജ് പാര്‍ട്ണറായി ഡെയ്ലി ഹണ്ടും ഐ.ഐ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായി പ്രീമാജിക്കും ധനം ബിസിനസ് മീഡിയയ്ക്കൊപ്പം ഇവന്റില്‍ കൈകോര്‍ക്കും.

സ്റ്റാളുകള്‍ നിരവധി

ഇരുപതിലേറെ സ്റ്റാളുകള്‍ ധനം സമിറ്റില്‍ അണിനിരക്കും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കമ്പനികളുടെ സ്റ്റാളുകള്‍ സമിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്കും. ധനം സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്ന സ്റ്റാളുകള്‍-

Vieroots, DeClutter Minds, IGNOSI ENTERPRISES, BitSave - Bitcoin Savings App, Richmax Finvest, Difinity Digital, BENNYS ROYAL TOURS PVT LTD, Synthite Industries, NATURALS, Nippon MF, Eallisto Energies, Livelong Wealth, Wiseup, LIVE THE DAY HOLIDAYS, Prompt Technologies, MENKOL INDUSTRIES PVT LTD (A Subsidiary of SAINT-GOBAIN), Wahni IT Solutions Pvt Ltd, Secure Soluions, GO EC EV Super Fast Charging Stations

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com