

കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിന്റെ മെഗാ ബിസിനസ് സംഗമത്തിന് കൊച്ചി വീണ്ടും വേദിയാകുന്നു. 2007 മുതല്‍ 2019 വരെ എല്ലാവര്‍ഷവും മുടങ്ങാതെ അരങ്ങേറിയ, കേരളത്തിലെ ബിസിനസ് വിജയങ്ങളുടെ ആഘോഷരാവ്, ധനം ബിസിനസ്. സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്, D - Day 2022 കൂടുതല്‍ പുതുമകളോടെ ജൂലൈ 7 ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ അരങ്ങേറുകയാണ്.
സംസ്ഥാനത്തെ ബിസിനസ്, പ്രൊഫഷണല്‍ രംഗത്ത് മികവിന്റെ മുദ്ര ചാര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍, ബിസിനസ് ലോകം ഉറ്റുനോക്കുന്ന പ്രഗത്ഭരുടെ സാന്നിധ്യം, കാമ്പുറ്റ; വരും കാല പ്രവണതകളെ പ്രവചന സ്വഭാവത്തോടെ വിവരിക്കുന്ന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം കൊണ്ട് കേരളത്തിലെ ബിസിനസ് ലോകത്ത് സമുന്നതിയില്‍ നില്‍ക്കുന്ന ഡി-ഡെ ഈ വര്‍ഷവും അതേ തലയെടുപ്പോടെ തന്നെയാണ് തിരിച്ചെത്തുന്നത്.
കേരളത്തിന്റെ ബിസിനസ് ലോകം ആദരവോടെ ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങളാണ് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍. വിദഗ്ധരടങ്ങുന്ന ജൂറി വിശദമായ ചര്‍ച്ചകള്‍ക്കും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഈ വര്‍ഷം ധനം എക്‌സലന്‍സ് അവാര്‍ഡിന് പരിഗണിക്കാവുന്നവരെ ആര്‍ക്കും നിര്‍ദേശിക്കാനാവുന്ന പ്ലാറ്റ്‌ഫോം കൂടി ഒരുക്കുകയാണ്.
അവാര്‍ഡ് കാറ്റഗറി, അതിനുള്ള മാനദണ്ഡങ്ങള്‍, മറ്റ് നിബന്ധനകള്‍ എന്നിവയെല്ലാം താഴെ ചേര്‍ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072570060.
Read DhanamOnline in English
Subscribe to Dhanam Magazine