
കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഏതൊക്കെയാണ് 1,000 കോടി രൂപ വാര്‍ഷിക വിറ്റുവരവ് നേടുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഈ കമ്പനികളുടെ വിജയരഹസ്യം എന്താണ്? ഇക്കാര്യങ്ങളെല്ലാം അറിയാം, ജൂണ്‍ 25ന് കൊച്ചിക്ക് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലൂടെ.
ബിസിനസ് ലോകത്ത് തിളങ്ങി നില്‍ക്കുന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, വാക്കരൂ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ വി. നൗഷാദ്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് എന്നിവരാണ് 1,000 കോടിയിലേക്ക് ചുവടു വെച്ചതിന്റെ വഴികള്‍ തുറന്നു പറയുന്നത്.
സംസ്ഥാനത്ത് 1,000 കോടിയും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവര്‍ലിസ്റ്റ്' ചടങ്ങില്‍ വെച്ച് പുറത്തിറക്കും. അറുപതോളം കമ്പനികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ഇത്തവണത്തെ ധനം സമിറ്റ് ആന്‍ഡ് അവാര്‍ഡ് നെറ്റിന്റെ മുഖ്യാതിഥി രണ്ടുവട്ടം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മാതാവ് ഗുനീത് മോംഗയാണ്. ദി എലഫന്റ് വിസ്‌പേഴ്‌സ്, പിരീഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്നീ ഡോക്യുമെന്ററികളിലൂടെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഗുനീത് മോംഗ മുംബൈ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസ് സിഖ്യയുടെ സ്ഥാപക കൂടിയാണ്.
ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരത്തിന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് അര്‍ഹനായി. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.
ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരത്തിന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രന്‍ അര്‍ഹനായി. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2025 ആയി തെരഞ്ഞെടുത്തു. ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം നേടിയത് ക്ലൗഡ്സെക് ആണ്. രാഹുല്‍ ശശിയാണ് ക്ലൗഡ്സെക് സ്ഥാപകനും സി.ഇ.ഒയും.
Register Now: www.dhanambusinesssummit.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055
Read DhanamOnline in English
Subscribe to Dhanam Magazine