Begin typing your search above and press return to search.
ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റിന്
ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റിന്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റാ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, മാധ്യമപ്രവര്‍ത്തകന്‍ എ.കെ. ദാസ്, എ.ഐ വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായി കുര്യന്‍ ഏബ്രഹാം, ധനം പബ്ലിക്കേഷന്‍സ് എക്‌സിക്യുട്ടിവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു ബിസിനസ് ഗ്രൂപ്പിനെ മുന്നോട്ടു നയിക്കാനുള്ള വലിയ ഉത്തരവാദിത്തം തന്റെ കൈകളിലേക്ക് വരുമ്പോള്‍ തോമസ് ജോണ്‍ മുത്തൂറ്റിന് ശക്തിയായത് വര്‍ഷങ്ങള്‍ കൊണ്ട് താന്‍ നേടിയ അനുഭവസമ്പത്തായിരുന്നു. ജോണി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ജോണ്‍ മുത്തൂറ്റ് പെട്ടെന്നൊരു ദിവസം കുടുംബ ബിസിനസിലേക്ക് വരുകയായിരുന്നില്ല.
സ്‌കൂള്‍ കാലം മുതലേ പിതാവിനെ സഹായിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. പിതാവും ഗ്രൂപ്പിന്റെ സ്ഥാപകനുമായ മുത്തൂറ്റ് പാപ്പച്ചനില്‍ നിന്നാണ് 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ചെയര്‍മാനായി ജോണ്‍ മുത്തൂറ്റ് ചുമതലയേല്‍ക്കുന്നത്.
ഇന്ന് റീറ്റെയ്ല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ്, പവര്‍ ജനറേഷന്‍ എന്നീ മേഖലകളില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സജീവമാണ്. ഗ്രൂപ്പിന്റെ പതാകവാഹക സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും കൂടിയാണ് ജോണ്‍ മുത്തൂറ്റ്.
ദേശീയതലത്തില്‍ 5200 ശാഖകളുള്ള, ദിവസം മൂന്ന് ലക്ഷത്തോളം കസ്റ്റമേഴ്സിന് സേവനം കൊടുക്കുന്ന സ്ഥാപനമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമാണ്. ബിസിനസിന്റെ വളര്‍ച്ചയ്ക്കും ഉപഭോക്തൃ സംതൃപ്തിക്കും പുതുസാങ്കേതികവിദ്യകളുടെ പങ്ക് വളരെ പ്രധാനമാണെന്ന് ജോണ്‍ മുത്തൂറ്റ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുകയും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് ഗ്രൂപ്പിനെ നിരന്തരം ഇന്നവേഷനിലേക്ക് നയിക്കുകയാണ് അദ്ദേഹം.
ജോണ്‍ മുത്തൂറ്റിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് നിരവധി സാമൂഹ്യസന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്. സാധാരണക്കാരുടെ സാമൂഹികക്ഷേമം മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിതങ്ങളെ മാറ്റിമറിക്കുക എന്ന പാഷനോടെയാണ് ജോണ്‍ മുത്തൂറ്റ് മുന്നോട്ടു പോകുന്നത്.
Next Story
Videos