'ധനം' പുതിയ ചുവടുവെയ്പില്‍; ഇംഗ്ലീഷ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് മുമ്പില്‍

പ്രകാശന ചടങ്ങില്‍ ആശംസകളുമായി പ്രമുഖരുടെ നിര
'ധനം' പുതിയ ചുവടുവെയ്പില്‍; ഇംഗ്ലീഷ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് മുമ്പില്‍
Published on

ബിസിനസ്, ധനകാര്യ ലോകത്തെ വാര്‍ത്താ വിശേഷങ്ങളുമായി ധനം ഓണ്‍ലൈന്‍ ഇംഗ്ലീഷ് പതിപ്പ് (www.english.dhanamonline.com) വായനക്കാര്‍ക്ക് മുമ്പില്‍. ധനം ബിസിനസ് മീഡിയയുടെ പുതിയ സംരംഭമായ ഇംഗ്ലീഷ് ഓണ്‍ലൈന്‍ എഡിഷന്റെ ഉദ്ഘാടനം കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ചെയര്‍മാന്‍ സി. ബാലഗോപാല്‍, വ്യവസായ പ്രമുഖനായ ഉല്ലാസ് കമ്മത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ധനം ബിസിനസ് മീഡിയ ഒരുക്കിയ എം.എസ്.എം ഇ സമിറ്റിലാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദമണി, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

37 വര്‍ഷമായി ബിസിനസ് സാമ്പത്തിക മേഖലയില്‍ കേരളത്തിന്റെ പ്രമുഖ പ്രസാധന കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ധനം ബിസിനസ് മീഡിയ മലയാള ദ്വൈവാരിക, മലയാളം ഓൺലൈൻ, പുസ്തക പ്രസാധനം എന്നിവക്കൊപ്പമാണ് ഇംഗ്ലീഷ് ഓണ്‍ലൈനിലൂടെ പുതിയ വായനാ സമൂഹത്തിലേക്ക് എത്തുന്നത്. കേരളത്തിലെ വ്യവസായ ലോകത്തെ അറിവുകളും സാധ്യതകളും സംസ്ഥാനത്തിനു പുറത്തേക്കും ലോകമെങ്ങുമുള്ള പ്രവാസി സമൂഹത്തിലേക്കും എത്തിക്കാനുള്ള അവസരം കൂടിയാണ് പുതിയ സംരംഭത്തിലൂടെ ഒരുങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com