കേരളത്തിലെ കുടുംബ ബിസിനസുകാര്‍ ഒരു കുടക്കീഴില്‍; ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി

ഫാമിലി ബിസിനസിലെ കേരളത്തിലെ മുന്‍നിര കമ്പനികളിലെ പ്രമുഖരുടെ സാന്നിധ്യം
ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് കല്യാണ്‍ ജൂവല്ലേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ടി.എസ്. കല്യാണരാമന്‍ ഭദ്രദീപം തെളിയിക്കുന്നു.
ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് കല്യാണ്‍ ജൂവല്ലേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ടി.എസ്. കല്യാണരാമന്‍ ഭദ്രദീപം തെളിയിക്കുന്നു.
Published on

കേരളത്തിലെ കുടുംബ ബിസിനസുകളെ പുതിയ തലത്തിലേക്ക് നയിക്കുന്ന ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിന് കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ തുടക്കമായി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഫാമിലി ബിസിനസ് കോണ്‍ക്ലേവാണ് ഇത്തവണത്തേത്. കല്യാണ്‍ ജൂവല്ലേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ടി.എസ്. കല്യാണരാമന്‍ മുഖ്യപ്രഭാഷണം നടത്തി.

സാധാരണഗതിയില്‍ മൂന്ന് തലമുറകള്‍ കഴിയുമ്പോള്‍ ഫാമിലി ബിസിനസില്‍ വളര്‍ച്ച മുരടിക്കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ കുടുംബ ബിസിനസില്‍ വളര്‍ച്ച കൂടുതലാണ്. നാലും അഞ്ചും തലമുറയായി തുടരുന്ന കമ്പനികളുണ്ട്. ചിലത് തകര്‍ന്നിട്ടുമുണ്ടെന്ന് കല്യാണരാമന്‍ പറഞ്ഞു.

സ്റ്റാഫിനോടും കസ്റ്റമേഴ്‌സിനോടും നല്ലരീതിയില്‍ പെരുമാറുകയെന്നത് ഏതൊരു ബിസിനസിലും പ്രധാനപ്പെട്ടതാണ്. കല്യാണില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രൊഫഷണലുകളെ കൊണ്ടു വന്നു. കമ്പനി നന്നായി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്നു. ദൈവാനുഗ്രവും ജനങ്ങളുടെ പിന്തുണയും അംഗീകാരവുമാണ് ഇതിനു വഴിയൊരുക്കിയത്. തിയററ്റിക്കല്‍ എക്സ്പീരിയന്‍സിനേക്കാള്‍ മുകളിലാണ് പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സെന്നും ടി.എസ്. കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖരുടെ നീണ്ടനിര

പ്രശ്നങ്ങള്‍ പരിഹരിച്ച് അഭിപ്രായ ഭിന്നതകളില്ലാതെ എങ്ങനെ കുടുംബ ബിസിനസ് വളര്‍ത്താമെന്ന വിഷയത്തെ കുറിച്ച് ഫാമിലി ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖന്‍ പ്രൊഫ. കാവില്‍ രാമചന്ദ്രന്‍ പ്രഭാഷണം നടത്തി.

എങ്ങനെ ശക്തമായൊരു കുടുംബ ബിസിനസ് കെട്ടിപ്പടുക്കാം, കുടുംബ ബിസിനസുകളെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ടി ഗവേണന്‍സില്‍ വരുത്തേണ്ട മാറ്റങ്ങള്‍, പുറമേ നിന്ന് ഫണ്ട് എങ്ങനെ സമാഹരിക്കാം, കുടുംബ ബിസിനസിന്റെ സാരഥ്യത്തിലുള്ള ദമ്പതികളുടെ ജീവിത, ബിസിനസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, കുടുംബ ബിസിനസില്‍ എങ്ങനെ പിന്‍തുടര്‍ച്ചാക്രമം നിശ്ചയിക്കാം, കുടുംബ ബിസിനസിലെ യുവ സാരഥികള്‍ എങ്ങനെ പാരമ്പര്യത്തെ മുറുകെ പിടിച്ച് ബിസിനസിനെ രൂപാന്തരപ്പെടുത്തുന്നു, കുടുംബ ബിസിനസുകളെ പ്രൊഫഷണലൈസ് ചെയ്യുന്നതില്‍ കുടുംബത്തിന് പുറമേ നിന്നുള്ള ചീഫ് എക്‌സിക്യൂട്ടിവുകളുടെ റോള്‍, കുടുംബ ബിസിനസ് ഭരണഘടന എന്തുകൊണ്ട് പ്രസക്തമാകുന്നു തുടങ്ങി ഒട്ടനവധി വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവില്‍ നടക്കും.

ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ട്രൂ ലെഗസി സ്ഥാപകനും എംഡിയുമായ ശ്രീജിത് കുനിയില്‍, ജെക്കോബി ചോക്ലേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ്, വര്‍മ& വര്‍മ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഗേറ്റ് വെയ്‌സ് ഗ്ലോബല്‍ എല്‍എല്‍പി ലീഡ് പാര്‍ട്ണറും എക്‌സിക്യൂട്ടീവ് കോച്ചുമായ എം ആര്‍ രാജേഷ് കുമാര്‍, ഐഐഎം അഹമ്മദാബാദ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഫാക്കല്‍ട്ടി പ്രൊഫ. ബിജു വര്‍ക്കി, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും ആഡ് ഫിംലിം മേക്കറുമായ സിജോയ് വര്‍ഗീസ്, എസ് സി എം എസ് ഗ്രൂപ്പ് സാരഥികളായ പ്രൊഫ. പ്രമോദ് പി തേവന്നൂര്‍, ഡോ. ഇന്ദു നായര്‍, മിലന്‍ ഡിസൈന്‍ സാരഥികളായ ഷേര്‍ളി റെജിമോന്‍, റെജിമോന്‍ അലക്‌സ്, ഡല്‍ഹി ആഅഎ കണ്‍സള്‍ട്ടന്റ്‌സ് അസോസിയേറ്റ് ഡയറക്റ്റര്‍ പ്രാച്ചി ജിന്‍ഡാല്‍, അക്വാ സ്റ്റാര്‍ എംഡി സീജോ പോന്നോര്‍, സെയ്ന്റ് ഗിറ്റ്‌സ് കോളെജ് സിഡിഒയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. നവീന്‍ ജോണ്‍ പുന്നൂസ്, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് ഡയറക്റ്റര്‍ റിതു ജോര്‍ജ് മുത്തൂറ്റ്, അര്‍ജുന നാച്വറല്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ആന്റണി കുഞ്ഞച്ചന്‍, നാട്ടിക ആയുര്‍വേദ റിട്രീറ്റ്‌സ് ഡയറക്റ്റര്‍ ജോസഫ് കോടത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. യു ആര്‍ രാഹുല്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിലെ വിവിധ സെഷനുകളില്‍ സംബന്ധിച്ച് സംസാരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com