ധനം ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് 2025: ഹെല്‍ത്ത്‌കെയര്‍ രംഗത്തെ വമ്പന്മാര്‍ കൊച്ചിയിലെത്തുന്നു

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30 മുതല്‍ രാത്രി 9 വരെയാണ് സമ്മിറ്റ്

കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സമ്മിറ്റും അവാര്‍ഡ് നൈറ്റും മാര്‍ച്ച് എട്ടിന് കൊച്ചിയില്‍. ദേശീയ, രാജ്യാന്തര തലത്തിലെ പ്രശസ്തരായ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍, പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളുടെ സാരഥികള്‍, രോഗനിര്‍ണയ രംഗത്തെ സമുന്നത കമ്പനികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിരക്കാര്‍ എന്നിങ്ങനെ ഹെല്‍ത്ത്‌കെയര്‍ രംഗത്തെയും അനുബന്ധ മേഖലകളിലെയും വമ്പന്മാര്‍ ഒരുമിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ഹെല്‍ത്ത്കെയര്‍ എക്സ്പോ ആണ്. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30 മുതല്‍ രാത്രി 9 വരെയാണ് സമ്മിറ്റ്.

പ്രമുഖര്‍ എത്തുന്നു

ഹെല്‍ത്ത്‌കെയര്‍, അനുബന്ധ മേഖലയിലെ പ്രമുഖരാണ് കോണ്‍ഫറന്‍സില്‍ പ്രഭാഷകരായെത്തുക. ഒരുദിനം മുഴുവന്‍ നീളുന്ന കോണ്‍ഫറന്‍സിലും അവാര്‍ഡ് നിശയിലുമായി 30ലേറെ പേര്‍ പ്രഭാഷണം നടത്തും.ലോകപ്രശസ്ത കാര്‍ഡിയാക് സര്‍ജനും ഫ്രോണ്ടിയര്‍ ലൈഫ്ലൈന്‍ ഹോസ്പിറ്റല്‍ സ്ഥാപകനുമായ പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. കെ.എം ചെറിയാന്‍, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യയുടെ ഡയറക്റ്റര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി, കിംസ്ഹെല്‍ത്ത് സ്ഥാപകനും സിഎംഡിയുമായ ഡോ. എം.ഐ സഹദുള്ള, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്റ്റര്‍ ഫാദര്‍ ഡോ. ബിനു കുന്നത്ത്, അല്‍ഗോരിതം ഹെല്‍ത്ത് ആന്‍ഡ് വെല്‍നോണ്‍ മീഡിയ പേഴ്സണാലിറ്റി സ്ഥാപകന്‍ ഡോ. സുമന്ദ് രാമന്‍, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് എംഡി തോമസ് ജോണ്‍, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെഎംടിസി) സ്പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാര്‍, ഹെല്‍ത്ത്കെയര്‍ രംഗത്തെ കണ്‍സള്‍ട്ടന്റും എ.സി.എം.ഇ കണ്‍സള്‍ട്ടിംഗ് മാനേജിംഗ് ഡയറക്റ്ററുമായ ബി.ജി മേനോന്‍ എന്നിവര്‍ സമ്മിറ്റില്‍ പ്രഭാഷകരായെത്തും.
ഇതിനുപുറമേ ദേശീയ,രാജ്യാന്തര തലത്തിലെ മറ്റ് നിരവധി പ്രമുഖരും കോണ്‍ഫറന്‍സില്‍ സംസാരിക്കും. കിംസ്ഹെല്‍ത്ത്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് എന്നിവര്‍ സമ്മിറ്റിന്റെ സില്‍വര്‍ സ്‌പോണ്‍സര്‍മാരാണ്.

ചര്‍ച്ചകള്‍, സംവാദങ്ങള്‍, കൂടിച്ചേരലുകള്‍

ഹെല്‍ത്ത്കെയര്‍ രംഗത്തെ പ്രമുഖ ഓര്‍ഗനൈസേഷനുകളുടെ പിന്തുണയോടെ ധനം ബിസിനസ് മീഡിയ ആദ്യമായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്കെയര്‍ സമ്മിറ്റിന്റെ ആകര്‍ഷണങ്ങള്‍ പലതാണ്.
$ ദേശീയ, രാജ്യാന്തര തലത്തിലെ 30ലേറെ പ്രഭാഷകര്‍.
$ ഹെല്‍ത്ത്കെയര്‍ രംഗത്തെയും അനുബന്ധ മേഖലകളിലെയും പ്രവണതകളും ഭാവി സാധ്യതകളും വെളിപ്പെടുത്തുന്ന പാനല്‍ ചര്‍ച്ചകള്‍.
$ ഹെല്‍ത്ത്കെയര്‍ ഇന്‍ഡസ്ട്രി എക്സ്പോ.
$ കേരളത്തിനകത്തും പുറത്തുമുള്ള സമുന്നത സ്ഥാപന മേധാവികളും പ്രൊഫഷണലുകളും ഒരുദിനം മുഴുവന്‍ കൊച്ചിയില്‍.
$ ഹെല്‍ത്ത്കെയര്‍ രംഗത്തെ മികവിനുള്ള പുരസ്‌കാര സമര്‍പ്പണം.
$ സമുന്നത വ്യക്തിത്വങ്ങളുമായി അടുത്തിടപഴകാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും പറ്റുന്ന വിധം നെറ്റ്വര്‍ക്കിംഗ് അവസരം.

കാലോചിതമായ വിഷയങ്ങള്‍

ഹെല്‍ത്ത്കെയര്‍, അനുബന്ധ രംഗങ്ങളിലെ സാധ്യതകളും പ്രവണതകളും അടുത്തറിയാന്‍ സാധിക്കുന്ന വിധമാണ് സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെല്‍ത്ത്കെയര്‍ രംഗത്തിന്റെ ഭാവി എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ മേഖലകളെ കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കും.
$ ഹോസ്പിറ്റല്‍ മാനേജ്മെന്റ് രംഗത്തെ പ്രവണതകളും വെല്ലുവിളികളും.
$ ഹെല്‍ത്ത്കെയര്‍ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍, നിര്‍മിത ബുദ്ധി.
$ രോഗീപരിചരണ രംഗത്തെ പുതിയ പ്രവണതകള്‍.
$ ഹെല്‍ത്ത്കെയര്‍, അനുബന്ധ രംഗങ്ങളിലെ ബിസിനസ് സാധ്യതകള്‍.
$ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍.
$ വെല്‍നസ് രംഗത്തെ ആഗോള പ്രവണതകള്‍.
Related Articles
Next Story
Videos
Share it