'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു; ഇപ്പോള്‍ വിപണിയില്‍

ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം വാങ്ങാന്‍ മികച്ച ഓഫറുകളും ലഭ്യമാണ്.
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു; ഇപ്പോള്‍ വിപണിയില്‍
Published on

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് ധനം ബുക്‌സ് പുറത്തിറക്കുന്ന 'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന്‍ പുസ്തകം ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്റ്റര്‍ സന്തോഷ് കോശി തോമസ്, ധനം മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യുട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, പുസ്തകത്തിന്റെ രചയിതാവ് ഡോ. സുധീര്‍ബാബു എന്നിവര്‍ സംബന്ധിച്ചു.

എന്താണ് 'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം'?

കേരളത്തിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒട്ടനവധി പുതിയ ചുവടുവെപ്പുകള്‍ സമീപകാലത്തായി നടത്തിയിട്ടുമുണ്ട്. പല ഓഫീസുകള്‍ കയറിയിറങ്ങാതെ സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ അനുമതി നേടാന്‍ ഇപ്പോള്‍ കേരളത്തില്‍ പറ്റും. അതായത് അനുമതികള്‍ നിങ്ങളുടെ വിരല്‍ തുമ്പിലുണ്ട്. ഇതുപോലെ, കേരളത്തില്‍ ബിസിനസ് ഇപ്പോള്‍ ചെയ്യുന്നവരും ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ധനം ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം'.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് കാല്‍നൂറ്റാണ്ടായി കേരളത്തിലെ സംരംഭകത്വ മേഖലയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, പരിശീലകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന ഡോ. സുധീര്‍ബാബുവാണ്.

ഡീ വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കൊപ്പവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മെന്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച് ആര്‍ജ്ജിച്ച അനുഭവസമ്പത്തിന്റെ കൂടി വെളിച്ചത്തിലാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

400 രൂപ മുഖവിലയുള്ള പുസ്തകം ധനം വരിക്കാര്‍ക്ക് 100 രൂപ ഇളവില്‍ 300 രൂപയ്ക്ക് ലഭിക്കും. ധനത്തിന്റെ മൂന്ന് വര്‍ഷത്തെ വരിസംഖ്യയായ 1700 രൂപ മുടക്കി ഇപ്പോള്‍ വരിക്കാരാവുന്നവര്‍ക്ക് ഈ പുസ്തകം തികച്ചും സൗജന്യമായും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകം വാങ്ങാനും ഈ വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക: 90725 70051

പുസ്തകം ഓണ്‍ലൈനായി വാങ്ങാം, ഇവിടെ ക്ലിക്ക് ചെയ്യുക: https://subscribe.dhanamonline.com/product/doing-business-in-kerala/

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com