

തൃശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസം തടിലോറി പാഞ്ഞുകയറി അഞ്ചുപേര്‍ മരിക്കാനിടയായ സംഭവം മലയാളികളെ കണ്ണീരിലാഴ്ത്തിയിരുന്നു. യാതൊരു നിയന്ത്രണമോ ജാഗ്രതയോ ഇല്ലാതെ ഭാരവാഹനങ്ങള്‍ നിരത്തിലൂടെ പായുന്നത് യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണ ധനംപോളിലെ ചോദ്യം.
നിരവധി വായനക്കാരാണ് പോളില്‍ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ബിസിനസിനും വികസനത്തിനും തടസമാകാതെ ഭാരവാഹനങ്ങളുടെ ഗതാഗതം എങ്ങനെ ക്രമീകരിക്കാമെന്നായിരുന്നു ചോദ്യം. ഭാരവാഹനങ്ങള്‍ക്ക് രാത്രി കാല സഞ്ചാരം മാത്രമേ മതിയെന്ന് അഭിപ്രായപ്പെട്ടത് 58 ശതമാനം പേരാണ്. 24 ശതമാനം വായനക്കാര്‍ ഓഫീസ്, വിദ്യാലയ യാത്രാ സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ വിലക്കണമെന്ന നിലപാടുകാരാണ്.
സമയപരിധി പ്രായോഗികമല്ലെന്നും നിരീക്ഷണം ശക്തമാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോട് 14 ശതമാനം വോട്ടര്‍മാര്‍ അനുകൂലിച്ചു. ഭാരവാഹന, യാത്ര വാഹന വേര്‍തിരിവ് വേണ്ടെന്ന് കേവലം 5 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് പ്രതികരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine