ചെറുകിട കച്ചവടക്കാര്‍ക്ക് മാറാന്‍ ഏറെ അവസരങ്ങള്‍; ബിജോ കുര്യന്‍

ചെറുകിടക്കാര്‍ക്ക് വളരാന്‍ ഏറെ അവസരങ്ങള്‍, ചുറ്റും നോക്കുക, വഴിയോരക്കച്ചവടക്കാരില്‍ നിന്നു പോലും പഠിക്കാന്‍ ഏറെയുണ്ട്. ടെക്‌നോളജിയുടെ കൂട്ട് പിടിച്ച് വിപണിയിലെ മാറുന്ന സാഹചര്യങ്ങളുമായി പൊരുതുന്നവര്‍ക്കേ വിജയിക്കാനാകൂ എന്ന് റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിജോ കുര്യന്‍.

ടെക്നോളജികളുടെ സഹായമില്ലാതെ കച്ചവടം സാധ്യമല്ലാത്ത കാലമാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസി സമിറ്റ് ആന്‍ഡ് അവാര്‍ഡ്നൈറ്റ് 2022 ല്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമിറ്റില്‍ നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ സിഇഒയും സഹസ്ഥാപകനുമായ സി കെ കുമരവേല്‍ മുഖ്യപ്രഭാഷണം നടത്തും. സമിറ്റിലും അവാര്‍ഡ് നൈറ്റിലും 20 ലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. റീറ്റെയ്ല്‍ രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മൂന്ന് പാനല്‍ ചര്‍ച്ചകളുണ്ടായിരിക്കും.

ഫ്ളിപ്കാര്‍ട്ട് വൈസ് പ്രസിഡന്റ് (സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് & ബ്രാന്‍ഡ് ആക്സിലേറ്റര്‍) ചാണക്യ ഗുപ്ത, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി പി നന്ദകുമാര്‍, വി സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേപ്പ്, റിലയന്‍സ് റീറ്റെയ്ല്‍ മുന്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, എബിസി ഗ്രൂപ്പ്് ഫൗണ്ടര്‍ ചെയര്‍മാന്‍ മുഹമ്മദ് മദനി, ബ്രാഹ്‌മിണ്‍സ് എംഡി ശ്രീനാഥ് വിഷ്ണു, മഞ്ഞിലാസ് ഫുഡ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റൊറന്റ്സ് എംഡി സുമേഷ് ഗോവിന്ദ്, സെലിബ്രിറ്റി ഷെഫും ആര്‍സിപി ഹോസ്പിറ്റാലിറ്റി സ്ഥാപകനുമായ ഷെഫ് സുരേഷ് പിള്ള, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് എംഡി പീറ്റര്‍ പോള്‍, മിലന്‍ ഡിസൈന്‍ സിഇഒ ഷേര്‍ളി റെജിമോന്‍, സെഡാര്‍ റീറ്റെയ്ല്‍ എംഡി അലോക് തോമസ് പോള്‍, ഹീല്‍ സ്ഥാപകനും എംഡിയുമായ രാഹുല്‍ മാമ്മന്‍, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ഫ്രാഞ്ചൈസി ഡവലപ്മെന്റ് & ട്രെയ്നിംഗ് മേധാവി ഡോ. ചാക്കോച്ചന്‍ മത്തായി, സെല്ലര്‍ ആപ്പ് സഹസ്ഥാപകന്‍ ദിലീപ് വാമനന്‍, ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ എം ആര്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സമിറ്റില്‍ സംസാരിക്കും.

അവാര്‍ഡ് നിശയില്‍ റിലയന്‍സ് റീറ്റെയ്ല്‍ വാല്യു ഫോര്‍മാറ്റ് സിഇഒ ദാമോദര്‍ മാള്‍ മുഖ്യാതിഥിയായി സംബന്ധിക്കും. എസ് പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് അസോസിയേറ്റ് പ്രൊഫസറും ഫാമിലി ബിസിനസ് വിദഗ്ധനുമായ പ്രൊഫ. സമിഷ് ദലാല്‍ പ്രത്യേക പ്രഭാഷണമുണ്ടായിരിക്കും.

അവാര്‍ഡ് നിശയില്‍ ധനം റീറ്റെയ്ല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പോത്തീസിന് സമ്മാനിക്കും. നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), ഭീമ ജൂവല്‍റി (എക്സലന്‍സ് ഇന്‍ റീറ്റെയ്ല്‍ - ഗോള്‍ഡ് & ജൂവല്‍റി), പാരഗണ്‍ റെസ്റ്റോറന്റ് (എക്സലന്‍സ് ഇന്‍ റീറ്റെയ്ല്‍ - ഫുഡ്), എബിസി ഗ്രൂപ്പ് (എക്സലന്‍സ് ഇന്‍ റീറ്റെയ്ല്‍ - ബില്‍ഡിംഗ് മെറ്റീരിയല്‍), കേര (പി എസ് യു റീറ്റെയ്ല്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍) എന്നിവര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it