
വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്നും മുന്നിലാണ് ധനം ബിസിനസ് മീഡിയ. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമേകുന്നതിനായി 2022 മുതലാണ് ഈ വിഭാഗത്തിലും അവാര്‍ഡ് നല്കി തുടങ്ങിയത്. ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടിയ കമ്പനികളെല്ലാം ഇന്ന് ടെക് ലോകത്ത് തിളങ്ങുന്ന മുമ്പന്മാര്‍.
ധനം ബിസിനസ് സമിറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് 2022ലാണ്. ആദ്യവട്ടം അവാര്‍ഡ് സ്വന്തമാക്കിയത് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസാണ്. പെരിന്തല്‍മണ്ണ സ്വദേശികളായ അനീഷ് അച്യുതനും ഭാര്യ മേബിള്‍ ചാക്കോയും ചേര്‍ന്നായിരുന്നു ഈ സ്റ്റാര്‍ട്ടപ്പിന് അടിത്തറയിട്ടത്. കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ള, മലയാളികള്‍ സൃഷ്ടിച്ച ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസായിരുന്നു ഇന്ത്യയുടെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് പട്ടിക നൂറ് തികച്ചവര്‍.
2023ല്‍ അവാര്‍ഡിന് അര്‍ഹമായത് ജെന്റോബോട്ടിക് ഇന്നോവേഷന്‍സ് ആണ്. 2018 ല്‍ വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ചതാണ് ജെന്‍ റോബോട്ടിക്സിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
2024ല്‍ ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ പുരസ്‌കാരം സൈലം ലേണിംഗ്‌സിനായിരുന്നു. ഡോ. അനന്തു ശശികുമാര്‍ എന്ന ആലപ്പുഴക്കാരന്‍ തുടങ്ങിയ സൈലം ലേണിംഗ് ആപ്പ് നാല് വര്‍ഷം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 2700 ജീവനക്കാരുള്ള സ്ഥാപനമായി.
ഇത്തവണ മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ക്ലൗഡ്‌സെക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകള്‍ ഉപയോഗിച്ച് സൈബര്‍ സുരക്ഷ മേഖലയെ മാറ്റിവരയ്ക്കുന്ന രാഹുല്‍ ശശിയാണ് ക്ലൗഡ്‌സെക് സ്ഥാപകന്‍.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വര്‍ക്കിംഗ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് രാഹുല്‍ ശശി. സിംഗപ്പൂര്‍ ആസ്ഥാനമായാണ് ക്ലൗഡ്‌സെക്കിന്റെ പ്രവര്‍ത്തനം. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സീരിസ് A2, സീരിസ് B1 റൗണ്ടുകളിലായി 19 മില്യണ്‍ ഡോളര്‍ ക്ലൗഡ്‌സെക് സമാഹരിച്ചു.
ജൂണ്‍ 25ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റ് & അവാര്‍ഡ് നൈറ്റില്‍ വെച്ചാണ് പുരസ്‌കാര വിതരണം.
Register Now: www.dhanambusinesssummit.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055
Read DhanamOnline in English
Subscribe to Dhanam Magazine