"ട്രൂത്ത് സോഷ്യല്‍"; പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ക്യാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ഡോണാള്‍ഡ് ട്രംപിനെ വിലക്കിയിരുന്നു. എന്നാല്‍ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്ന് ട്രംപ് വിലക്കിനെ നേരിട്ടത്. ഇപ്പോള്‍ ആ പ്രഖ്യാപനം യാഥാര്‍ത്യമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. "ട്രൂത്ത് സോഷ്യല്‍" എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം അടുത്ത മാസം എത്തിയേക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായി ബീറ്റ വേര്‍ഷനാണ് ആദ്യം അവതരിപ്പിക്കുക..
ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിന് കീഴിലാകും "ട്രൂത്ത് സോഷ്യല്‍" പ്രവര്‍ത്തിക്കുക. സോഷ്യല്‍ മീഡിയ ഭീമന്മാരുടെ സ്വച്ഛാധിപത്യത്തിനെതിരയുള്ള നീക്കമെന്നാണ് തീരുമാനത്തെ ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്. വിനോദ വീഡിയോ കണ്ടന്റുകള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വീഡിയോ പ്ലാറ്റ്‌ഫോം തുടങ്ങാനും ട്രംപിന് പദ്ധതിയുണ്ട്. ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പനെ ബ്ലാങ്ക് ചെക്ക് കമ്പനിയായ ഡിജിറ്റല്‍ അക്വിസിഷന്‍ കോര്‍പ്പറേഷനുമായി ലയിപ്പിച്ച് ലിസ്റ്റ് ചെയ്യാനാണ് നീക്കം.
വിവിധ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് ട്രംപ് വേഡ് പ്രസ് വ്‌ലോഗില്‍ സജീവമായിരുന്നു. കൂടാതെ കഴിഞ്ഞ ജൂലൈയില്‍ ട്രംപിന്റെ പ്രധാന അനുയായികളില്‍ ഒരാളായ ജേസണ്‍ മില്ലറുടെ നേതൃത്വത്തില്‍ ട്വിറ്ററിന് സമാനമായ ഗെറ്റര്‍ എന്ന പ്ലാറ്റ്‌ഫോമും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it