

അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പകരം യു.എസില്‍ തന്നെ നിര്‍മിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. യു.എസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നിര്‍മിതമാകുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ വാദത്തില്‍ വിവാദം പുകയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
ഔദ്യോഗിക സന്ദര്‍ശനത്തിനിടെ കഴിഞ്ഞ ദിവസം ഖത്തറില്‍ വെച്ച് ടിം കുക്കിനെ കണ്ടതായി ട്രംപ് പറയുന്നു. 'കഴിഞ്ഞ ദിവസം ടിം കുക്കുമായി നീരസപ്പെടേണ്ടി വന്നു. ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് പറയുന്നത്. അതിനോട് എനിക്ക് യോജിപ്പില്ല. സ്വന്തം കാര്യം നോക്കാന്‍ ഇന്ത്യക്ക് അറിയാം. അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ അദ്ദേഹം യു.എസില്‍ തന്നെ ഐഫോണുകള്‍ നിര്‍മിക്കട്ടെ' - ട്രംപ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് ആരോപിച്ചു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുക അസാധ്യമാണ്. യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുന്ന കാര്യം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ നിലപാട് ആഗോള ടെക് നിര്‍മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള ഫാക്ടറികളിലാണ് ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണം നടക്കുന്നത്. ടാറ്റ ഗ്രൂപ്പും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴാണ് പുതിയ നീക്കം. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലത്ത് 22 ബില്യന്‍ ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി രൂപ) വില വരുന്ന ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine