ഡോ ടി. വിനയകുമാര്‍ പിആര്‍സിഐ ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍

ഇന്ത്യയിലെ കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ പിആര്‍സിഐ 2004ലാണ് സ്ഥാപിതമായത്‌
ഡോ ടി. വിനയകുമാര്‍ പിആര്‍സിഐ ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍
Published on

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാനായി ഡോ ടി. വിനയകുമാറിനെ നിയമിച്ചു. മുന്‍ ദേശീയ പ്രസിഡന്റായ വിനയകുമാര്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്.

കൊച്ചിയിലെ ഗൈഡ് അഡ്വര്‍ട്ടിസിങ് ആന്‍ഡ് പിആര്‍ സ്ഥാപകനും സീനിയര്‍ പാര്‍ട്ണറും, കോം വെര്‍ട്ടിക്ക ചെയര്‍മാനുമാണ് വിനയകുമാര്‍. ഗവേര്‍ണിങ് കൗണ്‍സിലിന്റെ പുതിയ ഡയറക്ടര്‍മാരായി ചിന്മയി പ്രവീണ്‍, കെ. രവീന്ദ്രന്‍, അരിജിത് മജുംദാര്‍, ഡോ ബി.കെ രവി, രവി മഹാപത്ര, ടി.എസ് ലത, സി.ജെ സിംഗ് എന്നിവരെ നിയമിച്ചു.

എം.ബി ജയറാം, ശ്രീനിവാസ് മൂര്‍ത്തി, ഗീത ശങ്കര്‍, എസ് നരേന്ദ്ര, ഡോ കെ.ആര്‍ വേണുഗോപാല്‍ എന്നിവര്‍ ഡയറക്ടര്‍മാരായി തുടരും.

പ്രശാന്ത് വേണുഗോപാല്‍ ആണ് പുതിയ വൈസിസി (യങ് കമ്മ്യൂണിക്കേറ്റര്‍സ് ക്ലബ്ബ്) ചെയര്‍മാന്‍. പശുപതി ശര്‍മ്മ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും, യു.എസ് കുട്ടി സീനിയര്‍ വൈസ് പ്രസിഡന്റും ആണ്.

ഇന്ത്യയിലെ കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള പ്രൊഫഷനലുകളുടെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ പിആര്‍സിഐ 2004ലാണ് എം.ബി ജയറാമിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. കൊച്ചിയിലടക്കം ഇന്ത്യയിലാകെ 60 ചാപ്ടറുകള്‍ ഉണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com