Begin typing your search above and press return to search.
ആരംഭം വെറും അഞ്ചു വര്‍ഷം മുമ്പ്, ലോജിസ്റ്റിക്സ് മേഖലയിലെ മുമ്പന്മാരായി ഡ്രൈവര്‍ ലോജിസ്റ്റിക്സ്
അഞ്ച് വര്‍ഷം കൊണ്ട് സ്ഥിരതയാര്‍ന്ന വളര്‍ച്ച നേടി, ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമായി മാറുക എന്നത്, കേരളത്തിലെ ഒരു സംരംഭത്തെ, പ്രത്യേകിച്ച് ലോജിസ്റ്റിക്സ് സ്ഥാപനത്തെ സംബന്ധിച്ച് അപൂര്‍വമാണ്. അത്തരമൊരു മാതൃകയായി മാറുകയാണ് ഡ്രൈവര്‍ ലോജിസ്റ്റിക്സ്. 2019ല്‍ തുടക്കമിട്ട കമ്പനി നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനങ്ങളാണ് രാജ്യമെമ്പാടും നല്‍കിവരുന്നത്.
കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഡ്രൈവര്‍ ലോജിസ്റ്റിക്സിന് ഓഫീസുകളുണ്ട്. ആറ് സംസ്ഥാനങ്ങളിലായി 50ലേറെ വെയര്‍ഹൗസുകളും സ്ഥാപനത്തിനുണ്ട്. വേള്‍പൂള്‍, സിയറ്റ്, ഗോദ്റെജ്, യകോഹാമ, ഓറിയന്റ്, ബജാജ്, ഉഷ, ടേസ്റ്റി നിബ്ബ്ള്‍സ്, ജെഎസ്ഡബ്ല്യു പെയ്ന്റ്സ്, ബിര്‍ള ഓപസ് പെയ്ന്റ്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകള്‍ ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ സേവനം ഉപയോഗിച്ചു വരുന്നുണ്ട്.
വിജയമാതൃക
ഇന്നൊവേഷന്‍, ഉപഭോക്തൃ സേവനം എന്നിവയ്ക്ക് നല്‍കുന്ന പ്രാധാന്യമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നില്‍. കമ്പനി നല്‍കുന്ന ഓരോ സേവനവും ലോജിസ്റ്റിക്സ് മേഖലയിലെ ഏറ്റവും മികച്ചതും സുഗമവും വിശ്വസനീയവും ആയിരിക്കുമെന്ന ഉറപ്പാണ് കമ്പനി നല്‍കുന്നത്. സ്വന്തമായുള്ളതും മറ്റുള്ളവരുമായി പങ്കിടുന്നതുമായ വെയര്‍ഹൗസുകളുമായി കാര്യക്ഷമമായ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് (3PL), ഫ്ളെക്സിബ്ള്‍ പാര്‍ഷ്യല്‍ ട്രക്ക് ലോഡ് സൊല്യൂഷന്‍സ്, ഫുള്‍ട്രക്ക് ലോഡ് സര്‍വീസസ്, ഫോര്‍ത്ത് പാര്‍ട്ടി ലോജിസ്റ്റിക്സ് (4PL) തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ സേവനങ്ങള്‍.
മാറ്റങ്ങള്‍ക്കായുള്ള ശ്രമം
പ്രവര്‍ത്തന മികവും ഉപഭോക്തൃ ശ്രദ്ധയുമാണ് തങ്ങളുടെ സേവനങ്ങളുടെ കാതലെന്ന് എക്സിക്യുട്ടീവ് ഡയറക്റ്റര്‍ റഷാദ് എം പറയുന്നു. ''പ്രതീക്ഷകള്‍പ്പുറ ത്തേക്ക് വളരാനും ലോജിസ്റ്റിക്സ് മേഖലയില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കമ്പനി സേവനങ്ങള്‍ മെച്ചപ്പെടുത്താനും അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവരാനും ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനം നിലനിര്‍ത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കേരളം ആസ്ഥാനമായുള്ള കമ്പനിയാണ് ഡ്രൈവര്‍ ലോജിസ്റ്റിക്സ്. അതുകൊണ്ടു തന്നെ പ്രധാന ശ്രദ്ധ കേരളത്തിലും സംസ്ഥാനത്തെ കമ്പനികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലുമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയുടെ നെറ്റ്വര്‍ക്ക് ശൃംഖലയുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ ഏത് സ്ഥലത്തേക്കും 48 മണിക്കൂറിനുള്ളില്‍ പാര്‍ഷ്യല്‍ ട്രക്ക് ലോഡ് (PTL) ഡെലിവറി സൗകര്യം ഒരുക്കിയിട്ടുണ്ട്.
പിടിഎല്‍ സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചെറിയ ഷിപ്പ്മെന്റുകള്‍ പോലും ചെലവ് കുറച്ച് കാര്യക്ഷമതയോടെ അയക്കാനാകും. ഇവയുടെ സുരക്ഷയും സുതാര്യതയും കമ്പനി ഉറപ്പുനല്‍കുന്നു. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതേപോലെ തിരിച്ചും പിടിഎല്‍ സേവനം ലഭ്യമാക്കുന്നുണ്ട്. കേരളത്തിലുടനീളമുള്ള വെയര്‍ഹൗസ് ശൃംഖലയിലൂടെ പ്രമുഖ ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവര്‍ ലോജിസ്റ്റിക്സ് 3ജഘ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
ചെലവ് കുറഞ്ഞ ഷെയേര്‍ഡ് വെയര്‍ഹൗസുകളാണ് ഇതിന് സൗകര്യമൊരുക്കുന്നത്. കമ്പനിയുടെ ശക്തമായ സാങ്കേതിക സംവിധാനങ്ങള്‍ ഇതിന് കരുത്താകുന്നു. കേരളം, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ കമ്പനിക്ക് ഷെയേഡ് വെയര്‍ഹൗസ് സൗകര്യങ്ങളുണ്ട്. മികവിനും നവീകരണത്തിനും ഡാറ്റയുടെ ബുദ്ധിപരമായ വിനിയോഗത്തിലും ശ്രദ്ധയൂന്നുകയാണ് തങ്ങളെന്ന് സിഇഒ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആക്വില്‍ ആഷിക് പറയുന്നു. കാര്യക്ഷമത മാത്രമല്ല ലോജിസ്റ്റിക്സ് സേവനങ്ങളില്‍ വലിയൊരു മാറ്റം കൊണ്ടു വരികയെന്നതു കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികവുറ്റ ടീം
വിദഗ്ധരായ 500ലേറെ പ്രൊഫഷണലുകളാണ് സ്ഥാപനത്തിലുള്ളത്. മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം എത്ര ഉയരത്തില്‍ വളരാനുള്ള അവസരവും കമ്പനി ഒരുക്കുന്നു. ജീവനക്കാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും പുതുമ വളര്‍ത്തിയെടുക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. ലോജിസ്റ്റിക്സ് മേഖലയിലെ ഏറ്റവും മികച്ച കമ്പനിയാകുക എന്നതിലുപരി വെല്ലുവിളികളെ അതിജീവിച്ച് അവസരങ്ങള്‍ തുറന്ന് ഈ മേഖലയ്ക്ക് വഴികാട്ടിയാവുക എന്നതാണ് ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ ലക്ഷ്യമെന്ന് ആക്വില്‍ ആഷിക് പറയുന്നു.
Next Story
Videos