റേഡിയന്റ് എയ്‌സ്മണിയും ഡി.റ്റി.ഡി.സി എക്‌സ്പ്രസുമായി സഹകരണം, ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ വിപണി വിപുലപ്പെടുത്താന്‍ ധാരണ; ആദ്യഘട്ടം ആറു സംസ്ഥാനങ്ങളില്‍

റേഡിയന്റ് എയ്സ്മണിയുടെ 83,000 സേവന ദാതാക്കളും 30,000 വരുന്ന ബിസിനസ് കറസ്പോണ്ടന്റുമാരും പുതിയ പങ്കാളിത്തത്തില്‍ ഭാഗമാകും
റേഡിയന്റ് എയ്‌സ്മണിയും ഡി.റ്റി.ഡി.സി എക്‌സ്പ്രസുമായി സഹകരണം, ഗ്രാമീണ-അര്‍ധനഗര മേഖലകളില്‍ വിപണി വിപുലപ്പെടുത്താന്‍ ധാരണ; ആദ്യഘട്ടം ആറു സംസ്ഥാനങ്ങളില്‍
Published on

കൊച്ചി കേന്ദ്രമായുള്ള ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് എയ്സ്മണിയും കൊറിയര്‍ സേവന ദാതാക്കളായ ഡി.റ്റി.ഡി.സി എക്സ്പ്രസുമായി ധനകാര്യ, ലോജിസ്റ്റിക്സ് സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സഹകരണം. റേഡിയന്റ് എയ്സ്മണിയുടെ 83,000 സേവന ദാതാക്കളും 30,000 വരുന്ന ബിസിനസ് കറസ്പോണ്ടന്റുമാരും പുതിയ പങ്കാളിത്തത്തില്‍ ഭാഗമാകും.

തുടക്കത്തില്‍ ആറു മാസത്തേക്കാണ് പങ്കാളിത്തം. ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ ആറു സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ആദ്യഘട്ടത്തിനായുള്ള നടപടിക്രമങ്ങള്‍ രണ്ടു കമ്പനികളും രൂപപ്പെടുത്തി വരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഡി.റ്റി.ഡി.സി കൗണ്ടറുകള്‍ എയ്സ്മണിയുടെ ബിസിനസ് സര്‍വീസ് പോയന്റുകളായി പ്രവര്‍ത്തിക്കും. ഇതുവഴി ഈ മേഖലകളില്‍ കമ്പനിയുടെ ധനകാര്യ സേവനങ്ങള്‍ വിപുലമാകും.

റേഡിയന്റ് കാഷ് മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ റേഡിയന്റ് എയ്സ്മണി ഗ്രാമീണ മേഖലകളിലും ചെറുകിട ബിസിനസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ്, പേമെന്റ് സേവനങ്ങള്‍ സൗകര്യപ്പെടുത്തുന്നുണ്ട്. എയ്സ്മണിയുടെ ഉള്‍നാടന്‍ മേഖലാ സാന്നിധ്യവും ഡി.റ്റി.ഡി.സിയുടെ വിപുലമായ ലോജിസ്റ്റിക്സ് ശൃംഖലയും ഒത്തുചേരുകയാണ് ചെയ്യുന്നത്.

ഇതുവഴി പാര്‍സല്‍ നീക്കം മെച്ചപ്പെടുന്നതിനൊപ്പം, ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ഗ്രാമീണ, അര്‍ധനഗര മേഖലകളില്‍ ഉടനീളമുള്ള ദശലക്ഷക്കണക്കായ ഉപയോക്താക്കളുടെ താല്‍പര്യത്തിനൊത്ത് പ്രവര്‍ത്തനം വിപുലപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഡി.റ്റി.ഡി.സി എക്സ്പ്രസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഭിഷേക് ചക്രവര്‍ത്തി വിശദീകരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com