ദുബൈയില്‍ വമ്പന്‍ എയര്‍പോര്‍ട്ട് വരുന്നൂ; അബുദബിയില്‍ പുതിയ ടെര്‍മിനലും സജ്ജം
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായി 'മെഗാ എയര്‍പോര്‍ട്ട്' നിര്‍മിക്കാന്‍ പദ്ധതി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. മെഗാ എയര്‍പോര്‍ട്ടിന്റെ പ്രാരംഭ നടപടികള്‍ ഉടന്‍ ആരംഭിക്കും. 2030ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ദുബൈ എയര്‍പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
വര്‍ഷത്തില്‍ 12 കോടി യാത്രക്കാരാണ് നിലവില്‍ ദുബൈ വിമാനത്താവളത്തിന്റെ പരമാവധി ശേഷി. നിലവില്‍ ദുബൈയില്‍ ഡി.എക്സ്.ബി, അല്‍ മക്തൂം എന്നീ വിമാനത്താവളങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
അബുദബിയിലെ പുതിയ ടെര്‍മിനല്‍
അബുദബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ മുഴുവന്‍ വിമാനങ്ങളും പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് മുഴുവന്‍ സര്‍വീസുകളും പുതിയ ടെര്‍മിനലിലക്കേ് മാറിയത്. ഒരേ സമയം 79 വിമാനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുളളതാണ് ഈ പുതിയ ടെര്‍മിനല്‍. നിലവില്‍ 28 എയര്‍ലൈനുകള്‍ പൂര്‍ണമായും പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് നടത്തുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് ഈ ടെര്‍മിനല്‍. പ്രതിവര്‍ഷം 4.5 കോടി ആളുകള്‍ക്ക് ഇത് വഴി യാത്ര ചെയ്യാനാകും. ചെക്ക് ഇന്‍ നടപടികളും ചരക്ക് നീക്കവും വേഗത്തില്‍ സാധ്യമാക്കുന്നതിന് ആവശ്യമായ ആധുനിക ക്രമീകരണങ്ങള്‍ പുതിയ ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ക്കായി ഇന്റര്‍ കണക്റ്റഡ് ബയോമെട്രിക് സംവിധാനം, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ തുടങ്ങിയവയും പുതിയ ടെര്‍മിനലിലുണ്ട്.