

റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷം ഓട്ടോയും ടാക്‌സിയും കാത്തുനില്‍ക്കേണ്ട. ഡ്രൈവിംഗ് ലൈസന്‍സും ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള മനസും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കിനി ചുരുങ്ങിയ ചിലവില്‍ നഗരം ചുറ്റിക്കാണാം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെന്റ് എ ബൈക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ഒരു മണിക്കൂറിന് 50 രൂപയാണ് ഇ-സ്‌കൂട്ടറിന്റെ വാടക. ദിവസത്തിന്റെ പകുതി ദിവസമാണ് വേണ്ടതെങ്കില്‍ 500 രൂപ. ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുക്കുകയാണെങ്കില്‍ 750 രൂപയാണ് ചാര്‍ജ്. എത്ര ദിവസത്തേക്ക് വേണമെങ്കിലും വാഹനം വാടകയ്ക്ക് കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത.
പെരിന്തല്‍മണ്ണയിലുള്ള എഫ്‌ജെ ബിസിനസ് ആന്‍ഡ് ഇന്നവേഷന്‍സാണ് വാടകയ്ക്ക് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന്റെ സമീപമാണ് വെഹിക്കിള്‍ പാര്‍ക്കിംഗ് ഷെഡും ഓഫീസും ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഏതറിന്റെ 7 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വാടകയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. അധികം വൈകാതെ വാഹനങ്ങളുടെ എണ്ണം 30 ആയി വര്‍ധിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാകും ഇവിടെ ലഭ്യമാക്കുക. ഫുള്‍ ചാര്‍ജോടെയാകും വാഹനങ്ങള്‍ വാടകക്കാര്‍ക്ക് നല്കുക.
ചാര്‍ജിംഗ് സ്‌റ്റേഷനും വെഹിക്കിള്‍ ഷെഡില്‍ ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ വാഹനം വീണ്ടും ചാര്‍ജ് ചെയ്യേണ്ടി വന്നാല്‍ ചെലവ് ഉപയോക്താവ് വഹിക്കണം. യാത്രക്കാര്‍ക്ക് ഒരു ഹെല്‍മറ്റ് സൗജന്യമായും മറ്റൊന്ന് കൂടി വേണമെങ്കില്‍ 50 രൂപ നല്കിയും വാടകയ്ക്ക് എടുക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine