

ജപ്പാനിലെ തെക്കന്‍ തീരത്തുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. ഭൂകമ്പമാപിനിയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ജപ്പാനിലെ തെക്കന്‍ ദ്വീപായ ക്യൂഷു (Kyushu) വാണ് പ്രഭവ കേന്ദ്രമെന്നും ഏതാണ്ട് 30 കിലോമീറ്ററോളം പ്രദേശത്ത് ഭൂകമ്പത്തിന്റെ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
തെക്കന്‍ ജാപ്പനീസ് ദ്വീപുകളായ ക്യൂഷു, ഷികോകു തുടങ്ങിയ സ്ഥലങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ജപ്പാനിലെ മിയാസാക്കി, കൊച്ചി എന്നീ പ്രദേശങ്ങളില്‍ സുനാമി തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മിയാസാക്കി തീരത്ത് നിന്നും 32 കിലോമീറ്റര്‍ അകലെയാണ് 6.9 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെയുണ്ടായ തുടര്‍ ചലനം ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ഇതിന് ശേഷവും പ്രദേശത്ത് തുടര്‍ ചലനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ മിയാസാക്കി തീരത്തെ ചില പട്ടണങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine