അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഈസ്റ്റേണ്‍

പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നിവയുടെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് പുറത്തിറക്കിയത്‌
ഈസ്റ്റേണിന്റെ ആറ് പുതിയ ഉത്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശര്‍മ്മയുടെ സാന്നിധ്യത്തില്‍ സി.എം.ഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.
ഈസ്റ്റേണിന്റെ ആറ് പുതിയ ഉത്പന്നങ്ങള്‍ ഓര്‍ക്ക്‌ല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശര്‍മ്മയുടെ സാന്നിധ്യത്തില്‍ സി.എം.ഒ മനോജ് ലാല്‍വാനി, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.
Published on

അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി ഈസ്റ്റേണ്‍. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നിവയുടെ ഇന്‍സ്റ്റന്റ് ശ്രേണിയാണ് ഓര്‍ക്ക്‌ല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചത്.

സമയം കുറച്ചും അധ്വാനം ലഘൂകരിച്ചും പാചകം ചെയ്യാന്‍ കഴിയുന്ന പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് ഉപയോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് ഈസ്റ്റേണ്‍ സി.എം.ഒ മനോജ് ലാല്‍വാനി പറഞ്ഞു. നാടിന്റെ തനതായ രുചികള്‍ക്ക് അനുസൃതമായി ഭക്ഷണ ഉത്പന്നങ്ങള്‍ വിപുലപ്പെടുത്താനാണ് തങ്ങള്‍ ശ്രദ്ധിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ചേര്‍ന്ന് നില്‍ക്കുന്ന രുചികളെയും ഭക്ഷണ വിഭവങ്ങളും ഒരുക്കുന്നതില്‍ ഈസ്റ്റേണ്‍ നിരന്തര ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1983ല്‍ സ്ഥാപിതമായ ഈസ്റ്റേണ്‍, ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ മുന്‍നിര കമ്പനികളിലൊന്നാണ്. അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്റെ വിപുലമായ സാന്നിധ്യമുണ്ട്. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്ല ഇന്ത്യന്‍ ഉപസ്ഥാപനമായ എം.ടി.ആര്‍ ഫുഡ്സ് വഴി ഈസ്റ്റേണിനെ 2021ല്‍ ഏറ്റെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്ത ഉടമകള്‍, ലക്ഷങ്ങള്‍ മുടക്കിയത് ഇന്റീരിയറിന് മാത്രം; കേരളത്തിലെ സലൂണ്‍ ബിസിനസിന്റെ യഥാര്‍ഥ വെല്ലുവിളികള്‍
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
```html ```
logo
DhanamOnline
dhanamonline.com