ഓണസദ്യയൊരുക്കാന്‍ ഇനി രണ്ട് തരം സാമ്പാര്‍; 'തനി നാടന്‍ സാമ്പാര്‍' വിപണിയിലിറക്കി ഈസ്റ്റേണ്‍

പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണ്‍ ഒരു ക്യാമ്പയിനും തുടക്കമിട്ടു
eastern sambar
ഈസ്റ്റേണ്‍ 'തനി നാടന്‍ സാമ്പാര്‍' സി.എച്ച്.ആര്‍.ഒ റോയ് കുളമാക്കല്‍ ഈനാസ്, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ എമി തോമസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.
Published on

ഓണത്തോടനുബന്ധിച്ച് 'തനി നാടന്‍ സാമ്പാര്‍' വിപണിയിലെത്തിച്ച് ഈസ്റ്റേണ്‍. ഈസ്റ്റേണ്‍ സാമ്പാര്‍ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ടുനില്‍ക്കുന്ന 'തനി നാടന്‍ സാമ്പാറും' ഇനി ലഭ്യമാകും. പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണ്‍ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 'സാമ്പാര്‍ പോര്' എന്ന പേരില്‍ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തിന്റെ സാമ്പാറിനോടുള്ള ഇഷ്ടം ഈ നാടിനെപ്പോലെ തന്നെ വൈവിധ്യമാര്‍ന്നതാണ്. ഓരോ വീടിന്റെയും സ്വന്തം പാചക രീതികള്‍ അതിനെ വ്യത്യസ്തമാക്കുന്നു. ഈസ്റ്റേണിനെ സംബന്ധിച്ചിടത്തോളം സാമ്പാര്‍ കേവലം ഒരു വിഭവമല്ല, മറിച്ച് നമ്മുടെ സ്വത്വത്തിന്റെയും ആശ്വാസത്തിന്റെയും പ്രതിഫലനമാണ്.

കേരളത്തിന്റെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് പുതിയ ക്യാമ്പയിനെന്ന് ഈസ്റ്റേണ്‍ ബിസിനസ് യൂണിറ്റ് സി.ഇ.ഒ. ഗിരീഷ് നായര്‍ പറഞ്ഞു. സി.എച്ച് ആര്‍.ഒ റോയ് കുളമാക്കല്‍ ഈനാസ്, ഇന്നോവേഷന്‍ ഹെഡ് ശിവപ്രിയ ബാലഗോപാല്‍, ജി.എം മാര്‍ക്കറ്റിംഗ് എമി തോമസ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

നാല് പതിറ്റാണ്ടിലേറെയായി ഗുണമേന്മയിലും വിശ്വാസ്യതയിലും ഈസ്റ്റേണ്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ് പുതിയ ഉത്പന്നമെന്നാണ് കമ്പനി പറയുന്നത്.

Eastern launches ‘Thani Naadan Sambar’ with a new campaign celebrating Kerala’s rich culinary diversity for Onam

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com