ലോക ചിക്കന്‍ കറി ദിനത്തില്‍ ഈസ്റ്റേണിന്റെ 'ചിക്കന്‍ സോങ് '

ലോക ചിക്കന്‍ കറി ദിനവുമായി ബന്ധപ്പെട്ടാണ് ഈസ്റ്റേണിന്റെ വ്യത്യസ്തമാര്‍ന്ന പരിപാടി
ലോക ചിക്കന്‍കറി ദിനത്തോനുബന്ധിച്ച് ഈസ്റ്റേണ്‍ ചിക്കന്‍ സോങ് പുറത്തിറക്കുന്നു. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ രാമസ്വാമി, സിഇഒ ഗിരീഷ് നായര്‍ എന്നിവര്‍ക്കൊപ്പം ചിക്കന്‍ സോങ്ങിന്റെ സൃഷ്ടാക്കളായ സുഹൈല്‍ കോയ, മണികണ്ഠന്‍ അയ്യപ്പന്‍, മൃദുല്‍ നായര്‍, സൂരജ് സന്തോഷ്, പ്രശസ്ത നടന്‍ മണിക്കുട്ടന്‍ എന്നിവര്‍ സമീപം.

Published on

കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോര്‍ത്തിണക്കി 'ചിക്കന്‍ സോങ് 'എന്ന പേരില്‍ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കി ഈസ്റ്റേണ്‍. ലോക ചിക്കന്‍ കറി ദിനവുമായി ബന്ധപ്പെട്ടാണ് ഈസ്റ്റേണിന്റെ വ്യത്യസ്തമാര്‍ന്ന പരിപാടി.

സാധാരണക്കാരന്റെ പ്രാതല്‍ മുതല്‍ വലിയ ആഘോഷങ്ങളിലെ വിരുന്നുകളില്‍ വരെ കോഴിക്കറി എങ്ങനെ ഒരു വികാരമായി മാറുന്നു എന്ന് ഈ ലഘുചിത്രം വരച്ചുകാട്ടുന്നു. പിന്നണി ഗായകന്‍ സൂരജ് സന്തോഷും നടന്‍ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തില്‍ നാടന്‍ തനിമയും ആധുനിക താളവും ഒത്തുചേരുന്നു.

'കേരളത്തില്‍ ചിക്കന്‍ കറി എന്നത് വെറുമൊരു വിഭവമല്ല; അതൊരു വികാരമാണ്. മിക്കവരും ആദ്യമായി പാചകം ചെയ്യാന്‍ പഠിക്കുന്ന വിഭവവും ഇതാകാം. ആ സ്മരണകളെയും സന്തോഷത്തെയുമാണ് ഞങ്ങള്‍ ഈ ആന്തത്തിലൂടെ ആഘോഷിക്കുന്നത്-ഈസ്റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com