
മലയാളി ഉപയോക്താക്കള്‍ക്കായി ഈസ്‌റ്റേണ്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉത്പന്നമായ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' പുറത്തിറക്കി. കൂടുതല്‍ നിറവും എന്നാല്‍ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളീയര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്ന തിരിച്ചറിവിലാണ് പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിലെ വിഭവങ്ങള്‍ക്ക് നിറവും രുചിയും ഒരുപോലെ വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയര്‍ന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകള്‍ ശ്രദ്ധാപൂര്‍വ്വം ചേര്‍ത്താണ് ഈ പുതിയ ഉത്പന്നം തയാറാക്കിയിരിക്കുന്നത്.
പല ആവശ്യങ്ങളും 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' ഒറ്റ പാക്കില്‍ നിറവേറ്റുന്നുവെന്ന് ഈസ്റ്റേണ്‍ സി.ഇ.ഒ ഗിരീഷ് നായര്‍ പറഞ്ഞു. സംസ്ഥാനത്തെ പാചകരീതികളെക്കുറിച്ചുള്ള തങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഈ ഉത്പന്നത്തിന്റെ പിറവിക്ക് പിന്നില്‍. ചുവന്ന മീന്‍ കറി പോലുള്ള വിഭവങ്ങള്‍ക്ക് മികച്ച നിറവും കുറഞ്ഞ എരിവും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി പ്രത്യേകമായി ഒരുക്കിയതാണ് സൂപ്പര്‍ കാശ്മീരി ചില്ലി പൗഡറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റേണ്‍ സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍ 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine