ഈസ്റ്റേണ്‍ നെഹ്റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്‌കാരം

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേണ്‍ പുറത്തിറക്കിയ ഏറെ ശ്രദ്ധിക്കപ്പെട്ട 'ബോട്ട് റേസ്' കാമ്പെയ്‌നാണ് അവാര്‍ഡിന് അര്‍ഹമായത്.
ഈസ്റ്റേണ്‍ നെഹ്റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്‌കാരം
Published on: 

പ്രമുഖ ഇന്ത്യന്‍ മസാല കമ്പനിയായ ഈസ്റ്റേണിന് നെഹ്റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രചാരണ പരിപാടിക്ക് മാഡീസ് പുരസ്‌കാരം. മദ്രാസ് അഡ്വര്‍ടൈസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച 44-ാമത് മാഡീസ് അവാര്‍ഡില്‍ മീഡിയ ഇന്നൊവേഷന്‍-സ്‌പോണ്‍സര്‍ഷിപ്പ് വിഭാഗത്തിലാണ് ഈസ്റ്റേണ്‍ ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേണ്‍ പുറത്തിറക്കിയ ഏറെ ശ്രദ്ധിക്കപ്പെട്ട 'ബോട്ട് റേസ്' കാമ്പെയ്‌നാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രമുഖ പരസ്യ ഏജന്‍സിയായ എഫ്‌സിബി മക്കാന്‍ അഡ്വര്‍ടൈസിംഗ് ആണ് ഈ പ്രചാരണ പരിപാടി തയാറാക്കിയത്. ദക്ഷിണേന്ത്യയിലെ അഡ്വര്‍ടൈസിംഗ് രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നാണ് മാഡീസ് അവാര്‍ഡ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com