ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇ.ഡി, ചിട്ടിഫണ്ട് ഓഫീസുകളില്‍ റെയ്ഡ്; എംപുരാന്‍ സിനിമയുമായി ബന്ധമുണ്ടോ?

മോഹന്‍ലാല്‍ നായകനായ എംപുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍
Gokulam Gopalan
Facebook / Sree Gokulam Movies
Published on

പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചിയിലും കോഴിക്കോടും ചെന്നൈയിലുമുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നതിനിടെയാണ് സംഭവം. കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലെത്തിയാണ് ഇ.ഡി കൊച്ചി യൂണിറ്റിന്റെ ചോദ്യം ചെയ്യല്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ് ഇ.ഡി.

1,000 കോടി രൂപയുടെ വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തും ട്രസ്റ്റ്പുരത്തുമുള്ള ഓഫീസുകളില്‍ രാവിലെ പത്തോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. പിന്നാലെ കോഴിക്കോടെ ഓഫീസിലും പരിശോധന തുടങ്ങി. ഗോകുലം ഗോപാലനെ വടകരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാനൊരുങ്ങിയെങ്കിലും അദ്ദേഹം കോഴിക്കോടുള്ള ഓഫീസിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ പരിശോധനയുമായി ബന്ധപ്പെട്ട് ഇ.ഡി വിശദീകരണം നല്‍കിയിട്ടില്ല.

മോഹന്‍ലാല്‍ നായകനായ എംപുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഗോകുലം ഗോപാലന്‍. സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പ്രദര്‍ശനം തുടരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com