ഒരു മുട്ടക്ക് 36 രൂപ! അമേരിക്കയില്‍ മുട്ടക്ക് റേഷന്‍, ട്രംപ് പിടിച്ചാലും രക്ഷയില്ല

പക്ഷിപ്പനി മൂലം കുറഞ്ഞ മുട്ടയുല്‍പാദനം സാധാരണ നിലയിലാകാന്‍ ഒരു വര്‍ഷമെങ്കിലും വേണം
egg, hen
Canva
Published on

ഡൊണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായിട്ടും മുട്ടയെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നില്ല. ഇറക്കുമതി, അനധികൃത കുടിയേറ്റം എന്നിവയുടെ കാര്യത്തില്‍ മസില്‍ പെരുക്കം കാണിക്കാനും ഗാസയെ വീണ്ടും വിരട്ടാനുമൊക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രമിച്ച ട്രംപിന്റെ യു.എസ്, കുഞ്ഞന്‍ മുട്ടയോടു തോറ്റു നില്‍ക്കുകയാണ്. ഒരു ഡസന്‍ മുട്ടക്ക് 4.95 ഡോളര്‍ കൊടുക്കണം. ഇന്ത്യന്‍ കറന്‍സിയില്‍ പറഞ്ഞാല്‍ ഏതാണ്ട് 430 രൂപ! ഒരു മുട്ടക്ക് ശരാശരി 36 രൂപ. വില അവിടെയും നില്‍ക്കാന്‍ ഭാവമില്ലെങ്കിലോ?

മുട്ട റേഷന്‍! സര്‍ചാര്‍ജ് അതു വേറെ

കാലിഫോര്‍ണിയയിലേക്ക് ചെന്നാല്‍ ഡസന് 8.04 ഡോളറും ന്യൂയോര്‍ക്കില്‍ 6.25 ഡോളറുമായിരുന്നു ഒരു മാസം മുമ്പത്തെ വില. 2015ല്‍ പക്ഷിപ്പനി ഉണ്ടായപ്പോഴത്തെ സ്ഥിതിയേക്കാള്‍ രൂക്ഷമാണ് മുട്ട വിലക്കയറ്റം. ഭക്ഷണചെലവിന്റെ മൂന്നില്‍ രണ്ട് വരെ മുട്ടക്ക് മുടക്കേണ്ട സ്ഥിതിയാണ്. ഇപ്പോഴും പക്ഷിപ്പനി തന്നെ പ്രധാന കാരണം. മുട്ട കിട്ടാനില്ല, ഡിമാന്റിനു കുറവില്ല. ഡിമാന്റ് നിയന്ത്രിക്കാന്‍ ചില വില്‍പനക്കാര്‍ മുട്ടക്ക് സര്‍ചാര്‍ജ് ഈടാക്കി തുടങ്ങി. നിശ്ചിത എണ്ണം മുട്ടയല്ലാതെ കൊടുക്കാത്ത വ്യാപാരികളുമുണ്ട്.

പക്ഷിപ്പനി നിയന്ത്രണ വിധേയമാകാതെ മുട്ട വില പിടിയില്‍ നില്‍ക്കില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷിപ്പനി സ്വിച്ചിട്ട പോലെ നിന്നാല്‍ക്കൂടി മുട്ട ഉല്‍പാദനവും വിതരണവും സാധാരണ നിലയിലാകാന്‍ 2026 ആകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com