ലെറ്റ്'സ് ഗോ! റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ ടൗണ്‍ ചുറ്റാന്‍ ഇ.വി സ്‌കൂട്ടര്‍; മുഴുസമയ സേവനം, ചെറിയ വാടക; ഏതൊക്കെ നഗരങ്ങളിലാണ് ഈ സേവനമെന്ന് നോക്കൂ

വിജയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ സ്റ്റേഷനുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും
Electric scooter
Image courtesy: Canva
Published on

ട്രെയിന്‍ യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഇലക്ട്രിക് സ്കൂട്ടർ വാടക സേവനങ്ങൾ ആരംഭിച്ച് റെയില്‍വേ. തിരൂർ റെയിൽവേ സ്റ്റേഷനിലും, തൃശൂർ, എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്നത്. ആളുകളുടെ ഹ്രസ്വദൂര യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പ്രധാനമായും ഈ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആവശ്യമായ രേഖകള്‍

ട്രെയിന്‍ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന നിശ്ചിത കിയോസ്‌ക്കുകളിൽ നിന്ന് യാത്രക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ വാടകയ്‌ക്കെടുക്കാം. സ്കൂട്ടര്‍ വാടകയ്ക്ക് എടുക്കുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് ആവശ്യമായ രേഖകള്‍.

ഈ സേവനം 24x7 ആണ്. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്. യാത്രക്കാര്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സ്കൂട്ടർ സർവീസ് ഉടൻ തന്നെ കോഴിക്കോട്, കണ്ണൂർ, പരപ്പനങ്ങാടി, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. വിജയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കൂടുതൽ സ്റ്റേഷനുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. ഇന്ത്യൻ റെയിൽവേയും സ്വകാര്യ മൊബിലിറ്റി സ്റ്റാർട്ടപ്പും സംയുക്തമായാണ് സംരംഭം നടപ്പാക്കുന്നത്.

സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക

വാടക നാമമാത്രമാണ്. പേ-ആസ്-യു-ഗോ മോഡലും മണിക്കൂർ പാക്കേജുകളും ഉണ്ട്. സ്കൂട്ടറുകൾ ജിപിഎസ്-സജ്ജമാക്കിയതും വേഗത പരിധി, ജിയോഫെൻസിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയുമാണ് വരുന്നത്. ഹെൽമെറ്റുകളും സ്കൂട്ടറിനൊപ്പം നൽകുന്നതാണ്. പരിസ്ഥിതി സൗഹൃദ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്നതു കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. ഓഫീസുകള്‍, വീടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവിടങ്ങളിലേക്ക് പോകാനായി സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ സേവനം എന്നാണ് കരുതുന്നത്.

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. റെയില്‍‌വേ സ്റ്റേഷനിലെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനോടൊപ്പം സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മൊത്തത്തിലുള്ള യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

Indian Railways launches 24/7 electric scooter rental service at select Kerala stations to improve last-mile connectivity.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com