

തൃശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തണിന്റെ രണ്ടാം പതിപ്പിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആണ് ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്. മാരത്തണിന്റെ പ്ലാറ്റിനം സ്പോണ്‍സറായ എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പ്, മാരത്തണ്‍ വേദിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഹൈ-പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളും അത്യാധുനിക ലക്ഷ്വറി ഭവനപദ്ധതിയും അവതരിപ്പിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാന്‍ 'ബാക്ക് ടു ട്രാക്ക്' എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് ഈ കായിക മുന്നേറ്റത്തിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് രഘുറാം രഘുലാല്‍ പറഞ്ഞു.
എലൈറ്റ് ഫുഡ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദാനീസ രഘുലാല്‍ ഹൈ-പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് നിര്‍വഹിച്ചു. ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് കുറവായ ശരാശരി ഇന്ത്യന്‍ സാഹചര്യത്തില്‍, ദൈനംദിന ഭക്ഷണത്തിലൂടെ തന്നെ പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് എലൈറ്റ് ഹെല്‍ത്ത് റേഞ്ച് ചെയ്യുന്നത്.
250 ഗ്രാം ലോഫില്‍ 40 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ 'എലൈറ്റ് പ്രോട്ടീന്‍ ബ്രഡ്', പ്രോട്ടീന്‍ വര്‍ദ്ധിപ്പിച്ച 'എലൈറ്റ് ഹാഫ് കുക്ക്ഡ് വീറ്റ് പൊറോട്ട' എന്നിവ കായികതാരങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണകരമാണ്,' അവര്‍ പറഞ്ഞു. മാരത്തണ്‍ ദിനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി എലൈറ്റിന്റെ പ്രത്യേക പോഷകാഹാര കൗണ്ടറുകളും സജ്ജീകരിക്കും.
എലൈറ്റ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ എലൈറ്റ് ഡെവലപ്പേഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ ഓളരിയിലെ 'ഒളിമ്പിയ പാര്‍ക്ക്' അവതരിപ്പിച്ചു. ഫിറ്റ്‌നസിനും വെല്‍നസിനും തുല്യ പ്രാധാന്യം നല്‍കുന്ന 'ആക്ടീവ് ലക്ഷ്വറി' എന്ന ആശയത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. സിന്തറ്റിക് ട്രാക്കുകള്‍, സ്പോര്‍ട്സ് കോര്‍ട്ടുകള്‍ തുടങ്ങിയ ലോകോത്തര സൗകര്യങ്ങള്‍ വീട്ടുപടിക്കല്‍ തന്നെ ലഭ്യമാക്കി സജീവമായ ഒരു ജീവിതശൈലി കുടുംബങ്ങള്‍ക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് എലൈറ്റ് ഡെവലപ്പേഴ്‌സ് ഡയറക്ടറും സി.ഇ.ഒയുമായ അര്‍ജുന്‍ രാജീവന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine