

ട്വിറ്ററിന്റെ (Twitter) സിഇഒ സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് (Elon Musk) പിന്മാറിയേക്കും. സിഇഒ സ്ഥാനം ഒഴിയണോ എന്ന ചോദ്യവുമായി മസ്‌കിന്റെ ട്വിറ്റര്‍ പോള്‍ ആരംഭിച്ചു. 12 മണിക്കൂര്‍ നീളുന്ന പോള്‍ ഇന്ത്യന്‍ സമയം വെളുപ്പിന് 4.50ന് ആണ് തുങ്ങിയത്. ഒരു കോടിക്ക് മുകളില്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതില്‍ 56 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടത് മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്നാണ്.
ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യുന്ന ട്വീറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ നിരോധിച്ച ട്വിറ്റര്‍ നടപടിയില്‍ ഐക്യരാഷ്ട്രസഭ അടക്കം ആശങ്കയും രേഖപ്പെടുത്തിരുന്നു. മസ്‌കിന്റെ സ്വകാര്യ വിമാനത്തെ ട്രാക്ക് ചെയ്തിരുന്ന ഇലോണ്‍ജെറ്റ് (elonjet) എന്ന അക്കൗണ്ട് നിരോധിച്ചുകൊണ്ടായിരുന്നു തുടക്കം.
ശേഷം അനുമതിയില്ലാതെ മറ്റൊരാളുടെ ലൊക്കേഷന്‍ പങ്കുവയ്ക്കുന്നതും ട്വിറ്റര്‍ നിരോധിച്ചു. അതേ സമയം ഇനി മുതല്‍ ട്വിറ്ററിലുണ്ടാകുന്ന നയപരമായ മാറ്റങ്ങള്‍ വോട്ടെടുപ്പിലൂടെയാവും തീരുമാനിക്കുകയെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine